ബംഗാളിൻെറ പുത്രി; റിയ ചക്രബർത്തിയെ പിന്തുണച്ച് കോൺഗ്രസ് റാലി
text_fieldsകൊൽക്കത്ത: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയെ പിന്തുണച്ച് കോൺഗ്രസ്. റിയക്ക് പിന്തുണയുമായി കോൺഗ്രസ് കൊൽക്കത്തയിൽ റാലി നടത്തി.
രാഷ്ട്രീയ ഗൂഢാലോചനയാണ് റിയക്കെതിരെ നടന്നത്. പ്രതികാര ബുദ്ധിയോടെയാണ് അവർക്കെതിരെ കേസെടുത്തതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. വെല്ലിങ്ടൺ ജങ്ഷനിലെ കോൺഗ്രസ് ഓഫീസിൽ നിന്നാണ് റാലി തുടങ്ങിയത്. കോൺഗ്രസ് പശ്ചിമ ബംഗാൾ അധ്യക്ഷൻ ആദിർ രഞ്ജൻ ചൗധരിയുടെ നിർദേശപ്രകാരമാണ് റാലി നടത്തിയതെന്നും പാർട്ടി വ്യക്തമാക്കി.
മുംബൈയിലെ ബൈകുള ജയിലിലാണ് റിയ ചക്രബർത്തിയുള്ളത്. റിയയുടെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. നാർക്കോടിക്സ് കൺട്രോൾ ബ്യൂറോയാണ് റിയയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.