സാമ്പത്തിക പരാധീനതകൾ മറികടന്ന് പ്ലസ് ടുവിന് 97% മാർക്ക് നേടി ഷൂ വിൽപനക്കാരെൻറ മകൾ
text_fieldsഭോപാൽ: സാമ്പത്തിക പരാധീനതകൾക്കിടയിലും ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥാമാക്കിയിരിക്കുകയാണ് മധ്യപ്രദേശിലെ മധു ആര്യ എന്ന വിദ്യാർഥിനി. പാതയോരത്ത് ഷൂ വിൽപന നടത്തിയാണ് മധു ആര്യയുടെ പിതാവ് കുടുംബം പുലർത്തുന്നത്. എന്നാൽ കഠിന പ്രയത്നത്താൽ 97 ശതമാനം മാർക്ക് വാങ്ങി ഉജ്വല വിയം നേടുന്നതിൽ മധു ആര്യക്ക് ഇവയൊന്നും തടസമേ ആയില്ല.
‘‘മകളുടെ നേട്ടത്തിൽ വളരെയേറെ സന്തോഷമുണ്ട്. ബുദ്ധിമുട്ടുകൾക്കിടയിലും ഞങ്ങൾ അവൾക്ക് വിദ്യാഭ്യാസം നൽകി. പക്ഷെ അവൾ കഠിനാധ്വാനം ചെയ്തു. ’’- മധു ആര്യയുടെ മാതാവ് പറഞ്ഞു.
താൻ എല്ലാ ദിവസവും രാവിലെ നാല് മണിക്ക് എഴുന്നേറ്റ് 8-10 മണിക്കൂർ പഠനത്തിനായി നീക്കി വെക്കാറുണ്ടായിരുന്നുവെന്ന് മധു ആര്യ പറഞ്ഞു. വിജയത്തിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഡോക്ടറാവാനാണ് ആഗ്രഹമെന്നും വിദ്യാർഥിനി കൂട്ടിച്ചേർത്തു.
‘‘ഞാൻ കഠിനാധ്വാനം ചെയ്തു. എെൻറ രക്ഷിതാക്കളും മുഴുവൻ കുടുംബവും വളരെ സന്തോഷത്തിലാണ്. എനിക്ക് ഡോക്ടറാവണം. ഞാൻ നീറ്റിന് തയാറെടുക്കുന്നുണ്ട്. ഉന്നത പഠനത്തിെൻറ ചെലവ് താങ്ങാൻ എെൻറ അച്ഛന് കഴിവില്ല. സഹായിക്കണമെന്ന് സർക്കാറിനോട് അഭ്യർഥിക്കുകയാണ്.’’ -മധു ആര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.