ദൗസയിൽ സീറ്റുമോഹികളുടെ പാരവെപ്പിൽ വലഞ്ഞ് ബി.ജെ.പി
text_fieldsദൗസ (രാജസ്ഥാൻ): സിറ്റിങ് സീറ്റിലെ ഉൾപ്പാർട്ടി പോരിൽ ബി.ജെ.പി വലയുേമ്പാൾ, നിയമസഭ തെരഞ്ഞെടുപ്പിൽ കൈവന്ന മേൽക്കൈ ആവർത്തിക്കാൻ കോൺഗ്രസ്. രാജസ്ഥാനിലെ പട്ടികവർഗ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ദൗസ മണ്ഡലത്തിലെ ഇത്തവണത്തെ ചിത്രമാണിത്. രണ്ടു വനിതകൾ മാറ്റുരക്കുന്ന ദൗസയിൽ, വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന ജസ്കൗർ മീണ ബി.ജെ.പി ടിക്കറ്റിലും ദൗസ നിയമസഭ മണ്ഡലത്തിലെ എം.എൽ.എ മുരാരിലാൽ മീണയുടെ പത്നി സവിത മീണ കോൺഗ്രസ് ടിക്കറ്റിലും മത്സരിക്കുന്നു.
കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റ് കാലങ്ങളായി കൈവശം വെച്ചിരുന്ന ദൗസയെ അദ്ദേഹത്തിെൻറ വിയോഗശേഷം പത്നി രമ പൈലറ്റും അതിനുശേഷം 2004ൽ മകൻ സചിൻ പൈലറ്റും പ്രതിനിധീകരിച്ചിരുന്നു.
ബി.ജെ.പി വിട്ട്, 2009ൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച, മേഖലയിലെ കരുത്തൻ കിരോഡിലാൽ മീണയും 2014ൽ ബി.ജെ.പിയുടെ ഹരിഷ്ചന്ദ്ര മീണയും ദൗസയിൽനിന്ന് പാർലമെൻറിലെത്തി. പിന്നീട് ബി.ജെ.പിയിലേക്കുതന്നെ തിരിച്ചുവന്ന് രാജ്യസഭാംഗമായ ഇതേ കിരോഡിലാൽ ആണ് ഇന്നിപ്പോൾ പാർട്ടിക്ക് തലവേദനയായത്. തെൻറ ഭാര്യ ഗോൽമദേവിക്ക് ദൗസയിൽ ടിക്കറ്റ് നൽകണമെന്ന കിരോഡിലാലിെൻറ ആവശ്യം പാർട്ടി തള്ളിയതോടെ അദ്ദേഹം ഇടഞ്ഞു. തുടർന്ന് ബി.ജെ.പി സ്ഥാനാർഥി ജസ്കൗർ മീണക്കെതിരെ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് ഇൗ തലമുതിർന്ന നേതാവ്.
കിരോഡിലാലിെൻറ ഭാര്യ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതിനു പുറമെ, സീറ്റ് മോഹിച്ചെങ്കിലും തഴയപ്പെട്ട മറ്റൊരു നേതാവ് ഒാംപ്രകാശ് ഹുഡ്ലയും ബി.ജെ.പിക്ക് എതിരാണ്. കിരോഡിലാലും ഹുഡ്ലയും തങ്ങളുടെ സ്ഥാനാർഥിക്കെതിരെ പ്രവർത്തിക്കുന്നത് ദൗസയിലെ വിജയസാധ്യതയെ ബാധിക്കുെമന്ന് ബി.ജെ.പി നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.