Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദാവൂദ് ഇബ്രാഹിമും...

ദാവൂദ് ഇബ്രാഹിമും ഛോട്ട ശക്കീലും വഴിപിരിയുന്നു?

text_fields
bookmark_border
dawood ibrahim
cancel

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും വലംകൈ ഛോട്ട ശക്കീലും വഴിപിരിഞ്ഞതായി റിപ്പോര്‍ട്ട്. ദാവൂദി​​െൻറ സഹോദരന്‍ അനീസ് ഇബ്രാഹിമിനെ ചൊല്ലിയത്രെ വഴിപിരിയൽ. ദാവൂദി​​െൻറ അധോലോക സാമ്രാജ്യമായ ‘ഡി കമ്പനി’യുടെ സി.ഇ.ഒ ആയാണ്​ ഛോട്ട ശക്കീല്‍ അറിയപ്പെടുന്നത്. തുടക്കം മുതല്‍ ഒപ്പമുള്ള ശക്കീല്‍ ദാവൂദി​​െൻറ വിശ്വസ്​തനാണ്. എന്നാല്‍, വഴിപിരിയല്‍ അഭ്യൂഹമാണെന്ന് ദാവൂദി​​െൻറ കുടുംബവുമായി ബന്ധപ്പെട്ടവരും തന്ത്രമാകാമെന്ന് പൊലീസ് വൃത്തങ്ങളും പറയുന്നു. 

അനീസും ശക്കീലും തമ്മില്‍ നേരത്തേ മുതൽ ചേര്‍ച്ചയിലല്ല. ദാവൂദി​​െൻറ സഹോദരനെന്ന നിലയിൽ കമ്പനിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാന്‍ അനീസ് ശ്രമിച്ചിരുന്നു. എന്നാല്‍, സഹോദരങ്ങളേക്കാള്‍ ദാവൂദിന് വിശ്വാസം ശക്കീലിനെയാണെന്നാണ്​ ബന്ധപ്പെട്ടവര്‍ പറയുന്നത്. ‘ഡി കമ്പനി’യുടെ എല്ലാ ഓപറേഷനുകളും ശക്കീലി​​െൻറ തീരുമാനപ്രകാരമാണെന്നും ഇവര്‍ പറയുന്നു. ദാവൂദുമായി പിണങ്ങിയ ശക്കീല്‍ കറാച്ചിയില്‍നിന്ന് മാറിയതായാണ് റിപ്പോർട്ട്​. ‘ഡി കമ്പനി’ക്കെതിരെ ആഗോള വ്യാപക നടപടിക്ക് ശ്രമിക്കുന്ന സാഹചര്യത്തില്‍ ദാവൂദി​​െൻറ തന്ത്രമാകാം ‘വഴിപിരിയല്‍’ എന്നാണ് പൊലീസ് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:davood ibrahimkerala newsD companyChotta Sakeel
News Summary - Davood Ibrahim and Chotta Sakeel - India news
Next Story