ഇന്ത്യക്കായി ദാവൂദിന്‍റെ പ്രത്യേക യൂനിറ്റ്; രാഷ്ട്രീയനേതാക്കളേയും വ്യവസായികളേയും ലക്ഷ്യമിട്ടിരുന്നെന്ന് എൻ.ഐ.എ
text_fieldsന്യൂഡൽഹി: ഇന്ത്യയെ ലക്ഷ്യമിട്ട് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പ്രത്യേക യൂനിറ്റിന് രൂപം നൽകിയിരുന്നുവെന്ന് എൻ.ഐ.എ. രാഷ്ട്രീയക്കാരും വ്യവസായികളുമായിരുന്നു ദാവൂദിന്‍റെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്നതെന്നും അന്വേഷണ ഏജൻസി അറിയിച്ചു.
ദാവൂദിന്‍റെ സ്പെഷ്യൽ യൂനിറ്റ് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാക്കാൻ ദാവൂദും കൂട്ടാളികളും പദ്ധതിയിട്ടിരുന്നുവെന്നും എൻ.ഐ.എ അറിയിക്കുന്നു. ഡൽഹിയിലും മുംബൈയിലും ആക്രമണങ്ങൾ നടത്തുന്നതിനാണ് ദാവൂദ് പ്രാധാന്യം നൽകിയതെന്നും എൻ.ഐ.എ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ദാവൂദിന്‍റെ സഹോദരനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ദാവൂദിന്‍റെ സഹോദരൻ ഇക്ബാൽ കസ്കറിനെ ഇ.ഡി കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ഫെബ്രുവരി 24 വരെയാണ് കസ്കറിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.