സംഭാവന; ആപ്പിന് ആദായനികുതി വകുപ്പിെൻറ നോട്ടീസ്
text_fieldsന്യൂഡൽഹി: അഞ്ചാം പിറന്നാളിെൻറ മധുരം നുണഞ്ഞതിനുപിന്നാലെ ആം ആദ്മി പാർട്ടിക്ക് (ആപ്) ആദായനികുതി വകുപ്പിെൻറ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ലഭിച്ച സംഭാവനയും രേഖകളിൽ കാണിച്ചിരിക്കുന്നതും തമ്മിൽ പൊരുത്തക്കേടുള്ളതിനാൽ ആപ്പിൽ നിന്ന് 30 കോടി രൂപ പിടിക്കാതിരിക്കാൻ കാരണം വിശദീകരിക്കണമെന്നാണ് ആവശ്യം. ഡിസംബർ ഏഴോടെ മറുപടി നൽകണം. എന്നാൽ, നികുതി വകുപ്പിെൻറ നടപടിയെ കേന്ദ്രസർക്കാറിെൻറ രാഷ്്ട്രീയപ്രതികാരമെന്ന് ആപ് ആരോപിച്ചു. അതേസമയം, വിദേശസംഭാവനകളെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് വിശദീകരണം നൽകാൻ ആപ്പിന് 34 തവണ അവസരം നൽകിയെന്നാണ് വകുപ്പിെൻറ വിശദീകരണം.
പാർട്ടി രൂപവത്കരിച്ചതിെൻറ അഞ്ചാം വാർഷികം രാംലീല മൈതാനിയിൽ റാലി നടത്തി ആഘോഷിച്ചതിനുപിന്നാലെയാണ് നോട്ടീസ് ലഭിച്ചത്. ആപ്പ് വിജയിച്ച 2015 ലെ ഡൽഹി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 13കോടിയോളം വിദേശസംഭാവന ലഭിച്ചെന്നാണ് കണ്ടെത്തൽ. 461 പേർ പാർട്ടിക്ക് നൽകിയ ആറ് കോടിയോളം രൂപയുടെ സംഭാവനയെക്കുറിച്ചും തെരഞ്ഞെടുപ്പ് കമീഷന് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും ആരോപണം ഉയർന്നിരുന്നു. 37 കോടി രൂപ സംഭാവനയായി ലഭിച്ചതിെൻറ വിശദാംശങ്ങൾ ആപ് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമായതായി നികുതിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, രാഷ്ട്രീയപ്രതികാരത്തിെൻറ അങ്ങേയറ്റമാണ് നടപടിയെന്ന് ആപ് നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ പ്രതികരിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംഭാവനകൾ മുഴുവൻ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതെല്ലാംതന്നെ രേഖകളിൽ വരവ് വെച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.