തോൽവിയിൽ തളർന്ന് യോഗി; പൊതുപരിപാടികളെല്ലാം റദ്ദാക്കി
text_fieldsലക്നോ: ഗൊരഖ്പുരിലും ഫുൽപുരിലും ഉണ്ടായ കനത്ത തോൽവിയെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി. പകരം ഉദ്യോഗസ്ഥുമായി കൂടിയാലോചന നടത്തുകയാണ് യോഗി. ഗോണ്ടയിൽ നടക്കുന്ന ലോക് കല മഹോത്സവത്തിലും ആർ.എസ്.എസ് നേതാവ് നാനാജി ദേശ്മുഖിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിലും ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു മുഖ്യമന്ത്രി.
ഉദ്യോഗസ്ഥരമായുള്ള യോഗത്തിന് ശേഷം യോഗി രാജ്യസഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും ചർച്ച ചെയ്യും. ബി.ജെ.പിയുടെ അമിത ആത്മവിശ്വാസമാണ് തോൽവിക്ക് ഇടയാക്കിയതെന്ന് ആദിത്യനാഥ് കുറ്റപ്പെടുത്തി. എസ്.പി സ്ഥാനാർഥിക്ക് ബി.എസ്. പി നൽകിയ പിന്തുണയും പാർട്ടി കാര്യമായെടുത്തില്ല.
സ്ഥാനാർഥികളെ പ്രഖ്യാപിക്കുമ്പോൾ എസ്.പി, ബി.എസ്.പി, കോൺഗ്രസ് എന്നീ പാർട്ടികൾ ഒരുമിച്ചായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇവർ ധാരണയുണ്ടാക്കി. ഉപതെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചെങ്കിലും എസ്.പി, ബി.എസ്.പി പാർട്ടികളുടേത് സ്വാർഥമായ ധാരണയായിരുന്നുവെന്ന് യോഗി പറഞ്ഞു. രാജ്യത്തിന്‍റെ ഉയർച്ചക്ക് ഇത് സഹായിക്കില്ല. നരേന്ദ്രമോദിക്കെതിരായ ജനവിധിയല്ല ഉപതെരഞ്ഞെടുപ്പ് ഫലം. പ്രാദേശിക വിഷയങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ വിഷയമായത് എന്നും യോഗി വ്യക്തമാക്കി.
മുഖ്യമന്ത്രി ആകുന്നതിനുമുൻപ് ഗൊരഖ്പൂർ മണ്ഡലത്തിൽനിന്നും അഞ്ചുതവണ ലോക്സഭയെ പ്രതിനിധീകരിച്ചത് യോഗിയായിരുന്നു. ഗൊരഖ്പുർ ബി.ജെ.പിക്ക് നഷ്ടപ്പെട്ടത് യോഗിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.