ജയിൽ മോചിതനായ പി. ചിദംബരം പാർലമെൻറിലെത്തി
text_fieldsന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചുവെന്ന കേസിൽ ജയിൽ മോചിതനായ കോൺഗ്രസ് നേതാവ് പി. ചിദംബരം പാർലമെൻറിലെത്തി. രാജ്യസഭയിലെത്തിയ ചിദംബരത്തെ കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്തു. ഉള്ളി വില വർധനക്കെതിരെ പ്രതിപക്ഷം പാർലമെൻറിന് പുറത്ത് നടത്തിയ പ്രതിഷേധ ധർണ്ണയിൽ ചിദംബരവും പങ്കെടുത്തു.
രാജ്യസഭയിൽ ഇന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ നികുതി നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കും. മുൻ ധനകാര്യമന്ത്രി കൂടിയായ ചിദംബരം ചർച്ചയിൽ സജീവമാകുമെന്നാണ് സൂചന.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ105 ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച രാത്രി എട്ടോടെയാണ് ചിദംബരം തിഹാർ ജയിലിന് പുറത്തിറങ്ങിയത്. ജയിലിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് ചിദംബരത്തിന് നൽകിയത്.
ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിൽ നവംബർ 21 നാണ് മുന്‍ ധനമന്ത്രി പി. ചിദംബരം ജയിലിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.