ആൾദൈവം രാംപാലിെൻറ കേസിൽ വിധി ഇന്ന്
text_fieldsന്യൂഡൽഹി: കൊലപാതകകേസിൽ ജയിലിൽ കഴിയുന്ന ഹരിയാനയിലെ വിവാദ ആള്‍ദൈവം രാംപാലിനെതിരായ മറ്റൊരു കേസിൽ കോടതി ഇന്ന് വിധിപറയും. 2006ൽ റോഹ്തകിൽ രാംപാലിെൻറ അനുയായികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് വിധി പറയുക. ഹിസാറിലെ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കൊലപാതക കേസിൽ 2014 നവംബർ 18നാണ് സന്ത് രാംപാൽ അറസ്റ്റിലായത്. 2014 ജൂലൈയില്‍ ഹിസാര്‍ കോടതിയില്‍ രാംപാലിനെതിരായ വാദം കേള്‍ക്കുമ്പോള്‍ അനുയായികള്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍ തടസപ്പെട്ടിരുന്നു. ഇതെതുടര്‍ന്ന് 42 തവണയാണ് രാംപാൽ അറസ്റ്റില്‍ നിന്നും രക്ഷപ്പെട്ടത്.
ഒടുവില്‍ 2014 നവംബറില്‍ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ അനുയായികള്‍ രണ്ടാഴ്ചയിലേക്കാണ് നടപടിക്രമങ്ങള്‍ തടഞ്ഞത്. റോഡിലും റെയില്‍വേ ട്രാക്കിലും കിടന്നും മനുഷ്യചങ്ങല തീര്‍ത്തുമാണ് ഇവര്‍ ഹിസാറിലെ ആശ്രമത്തിലേക്ക് പൊലീസിനെ കയറ്റാതെ നോക്കിയത്. ആറുപേരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിനൊടുവിൽ പൊലീസ് ആശ്രമത്തിനുള്ളിലേക്ക് ഇരച്ചുകയറി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.