സി.ബി.െഎയിലെ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ അലോക് വർമ്മയുടെ ഉത്തരവ്
text_fieldsന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ അലോക ് വർമ്മയുടെ ഉത്തരവ്. അജയ് ഭട്ട്നഗർ, എം.കെ സിൻഹ, തരുൺ ഗൗബ, മുരുകേശൻ, എ.കെ ശർമ്മ എന്നീ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാ നാണ് അലോക് വർമ്മ ഉത്തരവിട്ടത്.
നേരത്തെ സി.ബി.െഎയിലെ 10 ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അലോക് വർമ്മ തടഞ്ഞിരുന്നു. സി.ബി.െഎയിൽ അലോക് വർമ്മയുടെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കാനായി ഉന്നതാധികാര സമിതി ചേരാനിരിക്കെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
അലോക് വർമ്മയെ സി.ബി.െഎ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ കേന്ദ്രസർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഉത്തരവ് റദ്ദാക്കിയിരുന്നുവെങ്കിലും നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് അലോക് വർമ്മയെ സുപ്രീംകോടതി വിലക്കിയിരുന്നു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട നിയമന സമിതി ഒരാഴ്ചക്കകം യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.