കോവിഡ് ബാധിതയായ ഡോക്ടർ ആൺകുഞ്ഞിന് ജന്മം നൽകി
text_fieldsന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ച വനിത ഡോക്ടർ ആണ്‍കുഞ്ഞിന് ജന്മം നൽകി. രാജ്യത്ത് ആദ്യമായാണ് കോവിഡ് രോഗി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും കുഞ്ഞിന് രോഗലക് ഷണങ്ങളില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
എയിംസിെല ഡോക്ടറായ ഭർത്താവിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചത്. വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ പ്രത്യേക പരിചരണത്തോടെ ഐസ്വലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.
എയിംസിലെ ഫിസിയോളജി വകുപ്പിൽ സീനിയർ റെസിഡൻറ് ഡോക്ടറായ ഭര്‍ത്താവിനും ഇയാളുടെ സഹോദരനും കൊവിഡ് ബാധിച്ചിരുന്നു. ഇവരും എയിംസിൽ ചികിത്സയിലാണ്.
പത്ത് ഡോക്ടർമാർ ഉൾപ്പെട്ട സംഘത്തിെൻറ നേതൃത്വത്തിൽ െഎസ്വലേഷൻ വാർഡിൽ സജ്ജീകരിച്ച ഓപ്പറേഷൻ തിയേറ്ററിലാണ് പ്രസവമെടുത്തത്. കുഞ്ഞിനെ നേരിട്ട് ബന്ധപ്പെടാത്ത രീതിയില്‍ അമ്മയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്.
മുലപ്പാലും നല്‍കുന്നുണ്ട്. ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ മാത്രമേ പരിശോധിക്കൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രസവം വെല്ലുവിളിയായിരുന്നുവെന്നും യുവതിക്ക് ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിൻെറയും ആരോഗ്യനില തൃപ്തികരമാണ്. ഗർഭിണികളായ കോവിഡ് രോഗികൾക്ക് ചികിത്സ നൽകാനുള്ള പ്രോട്ടോകാൾ എയിംസ് തയാറാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.