Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2020 12:17 PM IST Updated On
date_range 31 Jan 2020 12:17 PM ISTവധശിക്ഷക്ക് ഒരു ദിവസം ബാക്കിനിൽക്കെ പുനഃപരിശോധന ഹരജിയുമായി നിർഭയ കേസ് പ്രതി
text_fieldsbookmark_border
ന്യൂഡൽഹി: വധശിക്ഷക്ക് ഒരു ദിവസം ബാക്കിനിൽക്കെ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജിയുമായി നിർഭയ കേസ് പ്രതി. പവൻ ഗുപ്തയാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്.
2012ൽ കുറ്റകൃത്യം നടക്കുേമ്പാൾ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അവകാശപ്പെട്ട പവൻഗുപ്ത സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ, പവൻ ഗുപ്തയുടെ ഹരജി കോടതി തള്ളി. ഇതിനെതിരെയാണ് പ്രതി പുനഃപരിശോധന ഹരജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
നാളെ പുലർച്ചെ ആറ് മണിക്കാണ് നിർഭയകേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ, വധശിക്ഷ വൈകിപ്പിക്കാനായി പ്രതികൾ വിവിധ ഹരജികളുമായി മുന്നോട്ട് പോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story