എൻഡോസൾഫാൻ ഇരകൾക്ക് മെച്ചപ്പെട്ട ചികിത്സ: ദയാബായിയുടെ നിരാഹാരം ആഗസ്റ്റ് ആറ് മുതൽ
text_fieldsതിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി ആഗസ്റ്റ് ആറ് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും.
എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനം കേന്ദ്രത്തിന് നല്കിയ എയിംസ് പ്രപ്പോസലില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്തുക, ജില്ലയില്‍ വിദഗ്ധ ചികിത്സ സൗകര്യങ്ങള്‍ ഉറപ്പാക്കുക, മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പുരോഗികള്‍ക്കുമായി ദിനപരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ദയാബായി വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
2017ന് ശേഷം ദുരിതബാധിതരെ കണ്ടെത്താൻ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല. ഓരോ വര്‍ഷവും ക്യാമ്പ് നടത്തണമെന്ന തീരുമാനമാണ് ലംഘിക്കപ്പെട്ടത്. അടിയന്തരമായി ക്യാമ്പ് സംഘടിപ്പിക്കണം.
വാർത്തസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് അമ്പലത്തറ കുഞ്ഞികൃഷ്ണന്, ഷാജര്‍ഖാന്‍, കരിംചൗക്കി, മിസിരിയ ചെങ്കള, സുബൈര്‍ പടുപ്പ്, സ്നേഹ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.