ഗോവയില്‍ കോണ്‍ഗ്രസ് പ്രതീക്ഷ ഫോര്‍വേഡ് പാര്‍ട്ടിയില്‍
text_fieldsപനാജി: കോണ്‍ഗ്രസിന് ഗോവയില്‍ അധികാരം വീണ്ടെടുക്കണമെങ്കില്‍ നാലുപേരുടെകൂടി പിന്തുണ വേണം. 40 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 17 പേരെ ജയിപ്പിക്കാനായ കോണ്‍ഗ്രസ്് ഭരണം നേടാനാവശ്യമായ 21 പേരുടെ പിന്തുണക്ക് നോട്ടമെറിയുന്നത് മൂന്ന് അംഗങ്ങളുള്ള വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലേക്കാണ്.
എന്‍.സി.പിയുടെ ചര്‍ച്ചില്‍ അലിമാവോയും പിന്തുണച്ചേക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് സ്വതന്ത്രന്മാരുമുണ്ട്. അതേസമയം, 13 എം.എല്‍.എമാരുള്ള ബി.ജെ.പി, സര്‍ക്കാര്‍ തങ്ങളുടേതായിരിക്കുമെന്ന് ഡല്‍ഹിയില്‍ അവകാശപ്പെട്ടു. വരുംനാളുകള്‍ വിലപേശലുകളുടേതായിരിക്കുമെന്നാണ് സൂചന. ഒരു വര്‍ഷം മുമ്പ് രൂപവത്കരിച്ചതാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി. ഇവരുമായി സഖ്യം വേണമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ഗോവ അധ്യക്ഷന്‍ ലൂയിസിഞ്ഞൊ ഫലേരിയൊ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ശഠിച്ചിരുന്നു.
ആദ്യം ധാരണയിലത്തെിയെങ്കിലും പിന്നീട് കോണ്‍ഗ്രസ് തനിച്ച് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം വിജയ് സര്‍ദേശായി പറഞ്ഞത്. സമാനമനസ്കര്‍ ജയിച്ചിട്ടുണ്ടെന്നും അവരെ ഒപ്പം കൂട്ടുമെന്നുമാണ് വാല്‍പൊയി മണ്ഡലത്തില്‍നിന്ന് ജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ വിശ്വജീത് റാണെ പ്രതികരിച്ചത്.
മൂന്ന് സീറ്റുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി മുമ്പ് കോണ്‍ഗ്രസിനൊപ്പവും അധികാരം പങ്കിട്ടിട്ടുണ്ട്. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറില്‍ പങ്കാളികളായ അവര്‍ മാസങ്ങള്‍ക്കുമുമ്പാണ് മുഖ്യമന്ത്രിയുമായി ഉടക്കി സര്‍ക്കാര്‍ വിട്ടത്. ബി.ജെ.പിയെ സഹായിക്കില്ളെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നെങ്കിലും പിന്നീട് അയഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.