മുംബൈ പൊലീസിൽ കൂട്ട സ്ഥലംമാറ്റം; പ്രമാദമായ കേസുകൾ അന്വേഷിച്ചിരുന്നവരെയടക്കം 86 പേരെയാണ് മാറ്റിയത്
text_fieldsമുംബൈ: പുതിയ പോലീസ് കമ്മീഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റതിന് പിന്നാലെ മുംബൈ പൊലീസിൽ ദിവസങ്ങൾക്കുള്ളിൽ കൂട്ട സ്ഥലം മാറ്റം. ക്രൈം ബ്രാഞ്ചിൽ പ്രമാദമായ കേസുകൾ അന്വേഷിച്ചിരുന്ന മുതിർന്ന ഉദ്യോസ്ഥരെയടക്കം 86 പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ട്രാഫിക് അടക്കം വിവിധ സ്റ്റേഷനുകളിലേക്കാണ് മിക്കവരെയും മാറ്റിയിരിക്കുന്നത്. മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ കാറിൽ സ്ഫോടകവസ്തു കണ്ടെത്തിയ കേസിൽ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസയുടെ സഹപ്രവർത്തകരെ ഉൾപ്പടെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മുഖ്യമന്ത്രി ഉദ്ദവ് താക്കറയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സ്ഥലമാറ്റ നടപടികൾ തുടങ്ങിയത്. ക്രൈം ഇന്‍റലിജൻസ് യൂണിറ്റിൽ വാസയുടെ സഹപ്രവര്‍ത്തകനും അസി. ഇന്‍സ്‌പെക്ടര്‍മാരുമായ റിയാസുദ്ദീന്‍ കാസിയെ ലോക്കല്‍ ആംസ് യൂനിറ്റിലേക്ക് തരംതാഴ്ത്തിയാണ് സ്ഥലം മാറ്റം നൽകിയിരിക്കുന്നത്.
മറ്റൊരുദ്യോഗസ്ഥനായ പ്രകാശ് ഹൊവാള്‍ഡിനെ മലബാര്‍ ഹില്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. 65 ഓളം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരിൽ പലരെയും സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കും ട്രാഫിക്കിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അതെ സമയം പൊലീസുകാരുടെ കൂട്ടസ്ഥലംമാറ്റത്തെ അപലപിച്ച് ബി.ജെ.പി. രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.