മധ്യപ്രദേശിൽ ഇനി സാമ്പത്തിക വർഷം ജനുവരി മുതൽ ഡിസംബർ വരെ
text_fieldsന്യൂഡൽഹി: മധ്യപ്രദേശിൽ സാമ്പത്തിക വർഷം ജനുവരി മുതൽ ഡിസംബർ വരെയാക്കാൻ സർക്കാറിെൻറ തീരുമാനം. നിലവിലെ ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള രീതിയിൽ മാറ്റം വരുത്തിയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. പുതിയ രീതിയനുസരിച്ച് ഇൗ വർഷം ഡിസംബറിൽ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക വർഷം ജനുവരി മുതൽ ഡിസംബർ വരെയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായപ്പെട്ടിരുന്നു.
ഇൗ വർഷം നടന്ന നീതി ആയോഗിെൻറ കൗൺസിൽ മീറ്റിങ്ങിലാണ് സാമ്പത്തിക വർഷം മാറ്റുന്നതിനെ കുറിച്ച് മോദി സൂചിപ്പിച്ചത്. മോദിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മോദി സർക്കാർ ഫെബ്രവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിച്ചിരുന്നു. സാധാരാണ അവതരിപ്പിക്കുന്നതിലും നേരത്തെയാണിത്. ഇതിന് പിന്നാലെയാണ് സാമ്പത്തിക വർഷത്തിലും മാറ്റങ്ങൾ ഉണ്ടാവുമെന്ന സൂചനകൾ കേന്ദ്രസർക്കാറിെൻറ ഭാഗത്ത് നിന്ന് പുറത്ത് വരുന്നത്.
പുതിയ മാറ്റത്തെ കുറിച്ച് പഠിക്കുന്നതിനായി സർക്കാർ ശങ്കർ ആചാര്യ അധ്യക്ഷനായി സമിതിയെ നിയോഗിച്ചിരുന്നു. സമിതി സാമ്പത്തിക വർഷത്തിെൻറ മാറ്റത്തെ കുറിച്ച് നൽകിയ റിപ്പോർട്ട് സർക്കാറിെൻറ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.