ആർ.എസ്.എസ് നിർദേശത്തിന് പിന്നാലെ ജനസംഖ്യ നിയന്ത്രണത്തിൽ സമിതിയെ നിയമിച്ച് ഉത്തരാഖണ്ഡ് സർക്കാർ
text_fieldsഡെറാഡൂൺ: ജനസംഖ്യ നിയന്ത്രണത്തിനുള്ള നയം വേണമെന്ന ആർ.എസ്.എസ് നിർദേശത്തിന് പിന്നാലെ ഇതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഉത്തർപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ നടപ്പിലാക്കിയ മാതൃകയിൽ ഉത്തരാഖണ്ഡിലും ജനസംഖ്യ നിയന്ത്രണം വേണമെന്നായിരുന്നു ആർ.എസ്.എസിന്‍റെ ആവശ്യം. പിന്നാലെ ഇതിനുള്ള നടപടികൾക്ക് പുഷ്കർ സിങ് ധാമി സർക്കാർ തുടക്കം കുറിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി എസ്.എസ് സാധുവായിരിക്കും സമിതിയെ നയിക്കുക. 35ഓളം പരിവാർ സംഘടനകളാണ് ജനസംഖ്യ നിയന്ത്രണം വേണമെന്ന ആവശ്യവുമായി രംഗെത്തിയത്. ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ദം സിങ് നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ മുസ്ലിം ജനസംഖ്യ ഉയരുകയാണെന്നും സംഘപരിവാർ യോഗം വിലയിരുത്തിയിരുന്നു.
ബി.ജെ.പി ദേശീയ സെക്രട്ടറി ബി.എൽ സന്തോഷിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാക്കളും യോഗത്തിനെത്തിയിരുന്നു. ഉത്തർപ്രദേശ്, അസം സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള സർക്കാറുകൾ ജനസംഖ്യ നിയന്ത്രണത്തിനുള്ള പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.