യെദിയൂരപ്പയെ മാറ്റണം; കലഹമൊഴിയാതെ കർണാടക ബി.ജെ.പി
text_fieldsബംഗളൂരു: മുഖ്യമന്ത്രി കർണാടക ബി.ജെ.പിയിൽ കലഹം മൂർച്ഛിച്ചതിനു പിന്നാലെ അനുനയത്തിന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ബുധനാഴ്ചയെത്തും. രണ്ടു ദിവസം ബംഗളൂരുവിൽ തങ്ങുന്ന അദ്ദേഹം മന്ത്രിമാരുമായും നേതാക്കളുമായും ചർച്ച നടത്തും.
മുഖ്യമന്ത്രിക്കെതിരെ മന്ത്രി സി.പി. യോഗേശ്വർ, എം.എൽ.എമാരായ അരവിന്ദ് ബല്ലാഡ്, ബസനഗൗഡ പാട്ടീൽ യത്നാൽ എന്നിവർ പരസ്യമായി രംഗത്തുവരുകയും ഡൽഹിയിലെത്തി ദേശീയ നേതൃത്വവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. പരസ്യവിമർശനത്തിന് വഴിയൊരുക്കാതെ വിഷയം പാർട്ടിക്കകത്ത് ചർച്ചചെയ്യാൻ എം.എൽ.എമാർക്ക് വേദിയൊരുക്കണമെന്ന് നിയമസഭയിലെ പാർട്ടി ചീഫ് വിപ്പ് സുനിൽകുമാർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് കർണാടകയുടെ ചുമതലയുള്ള അരുൺ സിങ്ങിനെ അനുരഞ്ജന ചർച്ചക്കയക്കാൻ നേതൃത്വം തീരുമാനിച്ചത്.
അതേസമയം, അരുൺസിങ്ങിെൻറ വരവിലും വിമത നേതാക്കൾ തൃപ്തരല്ലെന്നാണ് വിവരം. യെദിയൂരപ്പക്ക് പ്രിയങ്കരനായ അരുൺസിങ് കേന്ദ്ര നേതൃത്വത്തിന് നൽകുന്ന റിപ്പോർട്ടിൽ ഭരണതല വീഴ്ചകളെപറ്റി പരാമർശിച്ചേക്കില്ലെന്നാണ് അസംതൃപ്ത എം.എൽ.എമാരുടെ ആശങ്ക. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന 2023 വരെ യെദിയൂരപ്പതന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് കഴിഞ്ഞദിവസം അരുൺസിങ് നടത്തിയ പരാമർശവും അവരെ ചൊടിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരായ പരാതി അന്വേഷിക്കാനും ചർച്ചചെയ്യാനും വരുന്നതിനു മുേമ്പ അതിൽ തീർപ്പുകൽപിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും പിന്നെ അനുനയ ചർച്ചയുടെ ആവശ്യെമന്താണെന്നുമാണ് വിമതരുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.