വർഗീയ സംഘർഷത്തിന് പിന്നാലെ കരൗലി ജില്ലാ കലക്ടറടക്കം 69 ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
text_fieldsജയ്പുർ: രാജസ്ഥാനിൽ സംഘർഷമുണ്ടായ കരൗലിയിലെ ജില്ലാകലക്ടറടക്കം 69 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി രാജസ്ഥാന്‍ സർക്കാർ. ഈ മാസം രണ്ടിന് പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടനകൾ നടത്തിയ റാലിയിൽ മുസ്ലിം പള്ളിക്കുനേരെയുണ്ടായ കല്ലേറാണ് കരൗലിയിൽ സംഘർഷത്തിന് ഇടയായത്.
പുതിയ ഉത്തരവനുസരിച്ച് കരൗലിയിൽ രാജേന്ദ്ര സിങ് ഷെഖാവത്തിനെ മാറ്റി അങ്കിത് കുമാർ സിങ്ങിനെ ജില്ലയുടെ പുതിയ കലക്ടറായി നിയമിച്ചിട്ടുണ്ട്. ഷെഖാവത്തിനെ ജയ്പൂരിലെ ഡിപ്പാർട്ട്മെന്റൽ എൻക്വയറി കമീഷണറാക്കിയാണ് സ്ഥലം മാറ്റിയത്.
കൂടാതെ അൽവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ് കൈകാര്യം ചെയ്യുന്നതിൽ വ്യാപക വിമർശനം നേരിട്ട അൽവാർ ജില്ലാ കലക്ടർ നന്നുമാൽ പഹാരിയയെയും സർക്കാർ സ്ഥലം മാറ്റിയിട്ടുണ്ട്. ഇവരെകൂടാതെ നാല് ജില്ലാ കളക്ടർമാരെ സ്ഥലം മാറ്റുകയും ജയ്പൂർ വികസന അതോറിറ്റി കമീഷണറായിരുന്ന ഗൗരവ് ഗോയലിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥലമാറ്റത്തിന്‍റെ ഭാഗമായി ഏഴ് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമലതകൾ ലഭിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പ് സെക്രട്ടറിയായ പൃഥ്വി രാജിന് മെഡിക്കൽ, ആരോഗ്യ വകുപ്പുകളുടെ ചുമതല കൂടി സർക്കാർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.