Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗ കേസിൽ...

ബലാത്സംഗ കേസിൽ വധശിക്ഷ; നിരാഹാരത്തിലായിരുന്ന സ്വാതി മാലിവാൾ ആശുപത്രിയിൽ

text_fields
bookmark_border
ബലാത്സംഗ കേസിൽ വധശിക്ഷ; നിരാഹാരത്തിലായിരുന്ന സ്വാതി മാലിവാൾ ആശുപത്രിയിൽ
cancel

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ കുറ്റക്കാരായവർക്ക്​ ആറ് മാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരത്തെ തുട‍ർന്ന് ബോധരഹിതയായതോടെയാണ് സ്വാതിയെ ഇന്ന് പുലർച്ച​ എൽ.എൻ.ജെ.പി ആശുപത്രിയിലാക്കിയത്.

കഴിഞ്ഞ 12 ദിവസമായി സ്വാതി മാലിവാൾ രാജ്ഘട്ടിൽ നിരാഹാര സമരം നടത്തുകയായിരുന്നു. ആദ്യം ഡൽഹിയിലെ ജന്തർമന്ദറിൽ തുടങ്ങിയ സമരം പിന്നീട് രാജ്ഘട്ടിലേക്ക് മാറ്റുകയായിരുന്നു.

ബലാത്സംഗ കേസിലെ പ്രതികൾക്ക്​ ഉടൻ ശിക്ഷ നടപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സ്വാതി മാലിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിയിരുന്നു. ബലാത്സംഗ കേസിൽ കുറ്റക്കാരെന്ന്​ കണ്ടെത്തുന്നവർക്ക്​ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്ന ദിശ ബിൽ കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. നിയമം നടപ്പാക്കുന്നത് വരെ സമരം തുടരുമെന്നാണ് സ്വാതി പ്രഖ്യാപിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya caseSwati Maliwalhospitalizedindia newsDCWunconscious
News Summary - DCW chief Swati Maliwal falls unconscious, hospitalized - India news
Next Story