ഭർത്താവ് ചങ്ങലക്കിട്ട് പീഡിപ്പിച്ച 32കാരിക്ക് ആറുമാസത്തിന് ശേഷം മോചനം
text_fieldsന്യൂഡൽഹി: ഭർത്താവിൻെറ ക്രൂര പീഡനത്തിനിരയായി ആറുമാസക്കാലം ചങ്ങലയിൽ ദുരിത ജീവിതം നയിച്ച യുവതിയെ മോചിപ്പിച്ചു. ഡൽഹിയിലെ ത്രിലോകപുരി പ്രദേശത്ത് വസിക്കുന്ന 32കാരിയെയാണ് വനിത കമീഷൻ രക്ഷപെടുത്തിയത്.
സ്വന്തം വീട്ടിൽ ഫാൻ പോലുമില്ലാത്ത റൂമിൽ ഭർത്താവിനാൽ തളച്ചിടപ്പെട്ട യുവതിയെ ശുചിമുറിയിൽ പോകാൻ അനുവദിച്ചിരുന്നില്ല. കിടന്ന അതേ സ്ഥലത്ത് തന്നെയാണ് മലമൂത്ര വിസർജനം നടത്താൻ വിധിക്കപ്പെടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടികൂടിയ ശേഷം അടിച്ച് അവശയാക്കി വീണ്ടും ചങ്ങലയിൽ ബന്ധിക്കുകയായിരുന്നു.
മഹിള പഞ്ചായത്തിലെ പ്രാദേശിക വളണ്ടിയറാണ് യുവതിയുടെ അവസ്ഥ ഡൽഹി വനിത കമീഷൻെറ ശ്രദ്ധയിൽ പെടുത്തിയത്. സംഭവ അറിഞ്ഞയുടൻ കമിഷനംഗങ്ങൾ പൊലീസിനൊപ്പം സ്ഥലത്തെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു.
@DCWDelhi अध्यक्षा @SwatiJaiHind ने एक 32 महिला को दिल्ली के त्रिलोकपुरी इलाके से रेस्क्यू करवाया। महिला को पति ने पिछले कई महीनों से उसी के घर में जंजीरों से बांध रखा था। महिला को मारा पीटा और टॉर्चर किया जाता था। pic.twitter.com/cvxN94qG3I
— Satyavart Nehra सत्यव्रत नेहरा (@SatyavartNehra) August 25, 2020
മാനസികമായി തളർന്ന അവസ്ഥയിലായ യുവതിയെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചതായും കുറ്റക്കാരനായ ഭർത്താവിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡി.സി.ഡബ്ല്യു ചെയർപേഴ്സൺ സ്വാതി മളിവാൾ പറഞ്ഞു.
ഭർത്താവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഭർത്താവ് എന്തിനാണ് ഇക്കാര്യങ്ങൾ ചെയ്തതെന്ന് വ്യക്തമല്ല. യുവതിയും പീഡനങ്ങൾക്ക് പിന്നിലെ കാരണം തുറന്ന് പറഞ്ഞിട്ടില്ല.
11 വർഷം മുമ്പ് വിവാഹിതയായ യുവതിക്ക് മൂന്ന് കുട്ടികളുണ്ട്. ധാന്യങ്ങൾ പൊടിക്കുന്ന മില്ലിൻെറ ഉടമയാണ് ഭർത്താവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അച്ഛൻ അമ്മയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മക്കൾ പറഞ്ഞു. മക്കളെയും ഇയാൾ ഉപദ്രവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.