‘ഞാൻ അതിജീവിക്കില്ല’; മാവോയിസ്റ്റുകൾ വളഞ്ഞ മാധ്യമപ്രവർത്തകന്‍റെ വിഡിയോ പുറത്ത്
text_fieldsന്യൂഡൽഹി: ദൂരദർശൻ ന്യൂസ് കാമറമാനും രണ്ടു പൊലീസുകാരും അടക്കം മൂന്നു പേർ കൊല്ലപ്പെട്ട ഛത്തിസ് ഗഢിലെ മാവോവാദി ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മാധ്യമപ്രവർത്തകന്‍റെ വിഡിയോ സന്ദേശം പുറത്ത്. അമ്മയ്ക്കായി മാധ്യമപ്രവർത്തകൻ മോർ മുകുത് ശർമ പകർത്തിയ സെൽഫി വിഡിയോ സന്ദേശമാണ് ദൂരദർശൻ പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ദന്തേവാഡയിൽ എത്തിയ ഞങ്ങൾക്ക് നേരെ തീവ്രവാദി ആക്രമണം ഉണ്ടായി. നക്സലൈറ്റുകളുടെ വലയത്തിലാണ് ഞങ്ങൾ. അമ്മേ, ഞങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടേക്കും. ഞാൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. എന്നാൽ, കൊല്ലപ്പെടാനും സാധ്യതയുണ്ട്. സ്ഥിതിഗതികൾ ഒട്ടും അനുകൂലമല്ല.
എന്തെന്ന് അറിയില്ല. മരണം മുമ്പിൽ കാണുമ്പോഴും എനിക്ക് പരിഭ്രമില്ല. അതിജീവിക്കുമെന്ന് കരുതുന്നില്ല. ആറോ ഏഴോ പൊലീസുകാരാണ് ഞങ്ങൾക്കൊപ്പമുള്ളത്. ഞങ്ങൾ വളയപ്പെട്ടിരിക്കുന്നു -മുകുത് ശർമ പറഞ്ഞു.
വെടിയൊച്ചയുടെ പശ്ചാത്തലത്തിൽ നിലത്തു കിടന്നാണ് മുകുത് ശർമ സെൽഫി വിഡിയോ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയിട്ടുള്ളത്.
He thought these were his last moments. But he survived..... #DDNews video journalist Mor Mukut Sharma shared his heart-wrenching ordeal as the dastardly #naxal attack in #Dantewada was underway.
— Doordarshan News (@DDNewsLive) October 31, 2018
A salute to his bravery and courage even in the face of death pic.twitter.com/6LvaFnugn9
നവംബറിൽ നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ദൂരദർശൻ സംഘത്തിന് നേരെയാണ് ഛത്തിസ്ഗഢ് ദന്തേവാഡ ജില്ലയിലെ നിലവയ ഗ്രാമത്തിൽവെച്ച് മാവോവാദികൾ ആക്രമണം നടത്തിയത്. ദൂരദർശൻ സംഘത്തിനും പൊലീസുകാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ഡൽഹിയിലെ ദൂരദർശൻ ന്യൂസ് കാമറമാനും ഒഡിഷ സ്വദേശിയുമായ അച്യുതാനന്ദ് സാഹു, സബ് ഇൻസ്പെക്ടർ രുദ്രപ്രതാപ്, അസിസ്റ്റൻറ് കോൺസ്റ്റബിൾ മംഗളു എന്നിവർ കൊല്ലപ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകനും രണ്ട് ദൂരദർശൻ ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു മാവോവാദികൾ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.