മൃതദേഹങ്ങൾ സാക്ഷി
text_fieldsമരണമെത്തുന്ന നേരത്ത് നീയെെൻറ അരികിൽ ഇത്തിരി നേരം ഇരിക്കണമെന്ന് കവി വാക്ക്. മരണത്തിെൻറ പിടിവീഴുന്ന സമയത്ത് േനാവിെൻറ കടൽനടുവിലാകുന്നവരെ പറ്റി ആലോചിച്ചിട്ടുണ്ടോ? വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിബന്ധനകളും കടമ്പകളും ഉയർത്തുന്നവർ അറിയേണ്ട ചിലതുണ്ട്. അവരുടെ അവസാനയാത്രയിൽ പതിയിരിക്കുന്ന ദുരിതങ്ങൾ, ചൂഷണങ്ങൾ.
സമ്പദ്വ്യവസ്ഥക്ക് പച്ചപ്പ് സമ്മാനിക്കാൻ പാടുപെടുന്ന പ്രവാസികളോടാണ് ഇൗ നീതികേട് എന്നോർക്കുക. മരിച്ചാൽപോലും തിരിച്ചുവരാൻ സമ്മതിക്കാത്ത രാജ്യമെന്ന അപഖ്യാതി എത്രമാത്രം ഭൂഷണമാണ് നമുക്ക്. മരിച്ചവർക്ക് മാന്യവും നീതിപൂർവകവുമായ സമീപനം അനുവദിച്ചുകിട്ടാൻ അതിശക്തമായ ഇടപെടൽ ആവശ്യമാണ്. പ്രവാസ മണ്ണിൽ മരിച്ചുവീഴുന്നവർ നേരിടേണ്ടിവരുന്ന അനീതിയെയും അവരറിയാതെ പോകുന്ന ചൂഷണത്തെയുംകുറിച്ച് മാധ്യമം ദുബൈ ലേഖകൻ എം. ഫിറോസ്ഖാൻ തയാറാക്കിയ പരമ്പര ഇന്നുമുതൽ
മരണയാത്രയിലും ചൂഷണം
സാധാരണ ആഗസ്റ്റ് തുടക്കത്തിൽ ദുബൈയിൽനിന്ന് കോഴിക്കോേട്ടക്ക് യാത്ര ചെയ്യാൻ വിമാന ടിക്കറ്റിന് 10,000 രൂപയിൽ താഴെ മതി. എന്നാൽ, ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് കോഴിക്കോട് സ്വദേശി സുകുമാരെൻറ യാത്രക്ക് നമ്മുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇൗടാക്കിയത് 2630 ദിർഹമാണ് (ഏകദേശം 44,700 രൂപ). കാരണം, ജീവനില്ലാതെയായിരുന്നു സുകുമാരെൻറ യാത്ര.
തിരക്കേറിയ സീസണിൽ അമിത ടിക്കറ്റ് നിരക്ക് ഇൗടാക്കി പ്രവാസികളെ കാലങ്ങളായി ചൂഷണംചെയ്യുന്ന വിമാനക്കമ്പനികളുടെ ക്രൂരത യഥാർഥത്തിൽ മരിച്ചവരോടുമാണ്. ജീവനുള്ള മനുഷ്യന് സീറ്റിനാണ് ടിക്കറ്റ് എടുക്കേണ്ടതെങ്കിൽ മരിച്ചാൽ അവൻ വെറും ചരക്കിന് തുല്യമാണ്. തൂക്കിനോക്കിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുക. കിലോക്ക് 300 രൂപക്ക് മുകളിൽ എന്ന തോതിൽ നൽകണം. മറ്റു ചരക്ക് ഇനങ്ങൾക്കുപോലും ഇത്ര ഉയർന്ന നിരക്കില്ല.
മൃതദേഹം അടക്കിയ പെട്ടിയുടെ ഭാരം കൂടിവരുേമ്പാൾ ശരാശരി തൂക്കം 100 മുതൽ 125 കിലോ വരെ എത്തും. ഗൾഫിൽനിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന മറ്റു ഉരുപ്പടികളുടെ കൂട്ടത്തിൽ കുടുംബവും നാടും കണ്ണീരോടെ കാത്തിരിക്കുന്ന ആ പെട്ടിയുമുണ്ടാകും. രാജ്യത്തിെൻറ സമ്പദ്ഘടനക്ക് വിലയേറിയ വിദേശനാണ്യം നേടിത്തരുന്നെന്ന് നേതാക്കളും സർക്കാറും ആവർത്തിച്ചുപറയുന്നത് ഒരുപാട് തവണ കേട്ട ആ മനുഷ്യനും നിശ്ചലമായി ആ പെട്ടിയിലുണ്ടാകും. ആറു ഗൾഫ് രാജ്യങ്ങളിൽ മാത്രം വർഷം ശരാശരി 6000 ഇന്ത്യക്കാരാണ് മരിക്കുന്നത് (പട്ടിക കാണുക). ഇവരിൽ കൂടുതലും മലയാളികളാണ്. ദിവസം ശരാശരി 16 മരണം. ഇതിൽ വളരെക്കുറച്ച് മൃതദേഹങ്ങൾ മാത്രമേ വിദേശത്ത് സംസ്കരിക്കാറുള്ളൂ.
മനുഷ്യസ്നേഹികൾ തുണ
വിദേശത്ത് ഇന്ത്യക്കാരൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏറെ പണവും സമയവും മനുഷ്യാധ്വാനവും ആവശ്യമാണ്. ചില മനുഷ്യസ്നേഹികളുടെ നിസ്വാർഥ പ്രയത്നമാണ് ഭൂരിഭാഗം പേർക്കും തുണയാകുന്നത്. ഉറ്റവരെ നാട്ടിൽ മരണവിവരം അറിയിക്കുന്നതിന് മുമ്പുതന്നെ ഇവിടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും നിരവധി നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ഒാട്ടത്തിലാകും. വിടപറഞ്ഞ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാൻ നാട്ടിൽ കുടുംബാംഗങ്ങൾ മണിക്കൂറുകൾ തള്ളിനീക്കുേമ്പാൾ, ‘മൃതദേഹം’ വിദേശത്ത് ആശുപത്രിയിലും മോർച്ചറിയിലും എംബാമിങ് സെൻററുകളിലും കയറിയിറങ്ങുകയാകും.
മരണ സർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, മൃതദേഹം കൊണ്ടുപോകാൻ ബന്ധപ്പെട്ട രാജ്യത്തെ ആരോഗ്യവകുപ്പിലെ പ്രതിരോധ മെഡിസിൻ വകുപ്പിെൻറ സർട്ടിഫിക്കറ്റ്, സ്പോൺസറുടെ കത്ത്, മരിച്ചയാളുടെ പാസ്പോർട്ടും വിസയും റദ്ദാക്കുക, മൃതദേഹം കൊണ്ടുപോകുന്ന വ്യക്തിയുടെ പാസ്പോർട്ട്, അദ്ദേഹത്തെ ചുമതലപ്പെടുത്തി നാട്ടിൽനിന്ന് ബന്ധുക്കളയക്കുന്ന എഴുത്ത്, മരിച്ച വ്യക്തിക്ക് നൽകാൻ ബാക്കിയുള്ള തുകയുടെ വിവരങ്ങളുള്പ്പെടുത്തി സ്പോണ്സർ നൽകുന്ന കത്ത്, വിമാനത്തിൽ ബുക്ക് ചെയ്തതിന് നൽകുന്ന രേഖ ഇതൊക്കെയുണ്ടെങ്കിലേ മൃതദേഹം നാട്ടിലെത്തിക്കാനാവൂ. ഇതിൽ കൂടുതൽ രേഖകളും ബന്ധപ്പെട്ട രാജ്യത്തെ അധികാരികളും ഇന്ത്യൻ നയതന്ത്ര കാര്യാലയവും സ്പോൺസറും നൽകേണ്ടവയാണ്. ഇൗ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരാണ് ഇവ വേഗത്തിൽ സംഘടിപ്പിക്കാൻ സഹായിക്കുക. എല്ലാ ഗൾഫ് രാജ്യങ്ങളിലുമുണ്ട് ഇത്തരം മനുഷ്യ മാലാഖമാർ. സർക്കാർ, നയതന്ത്ര ഒാഫിസുകളും ഉദ്യോഗസ്ഥരും വിമാനക്കമ്പനി ജീവനക്കാരും സമയം നോക്കാതെ മൃതദേഹത്തെ എത്രയുംെപെട്ടന്ന് യാത്രയയക്കാൻ കൂട്ടുണ്ടാകും. എന്നാലും സാധാരണഗതിയിൽ ഒരുദിവസത്തിലേറെ ഇതിന് വേണ്ടിവരും.
താങ്ങാനാവില്ല ചെലവ്
ദുരൂഹമരണങ്ങളും ആത്മഹത്യയും കൊലയുമൊക്കെയാണെങ്കിൽ നിയമനടപടികൾ ദിവസങ്ങൾ നീളും. മതിയായ രേഖകളില്ലാത്തതോ അനധികൃതമായി താമസിച്ച ആളോ ആണ് മരിച്ചതെങ്കിൽ അന്ത്യയാത്ര ആഴ്ചകൾ വൈകും. മൃതദേഹം നാട്ടിലെത്തിക്കാൻ വരുന്ന ചെലവ് സാധാരണക്കാർക്ക് താങ്ങാനാവാത്തതാണ്. അതിനും പലപ്പോഴും മനുഷ്യസ്നേഹികളുടെ സഹായഹസ്തം നീളണം. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് പൂർണമായും സൗജന്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിവേദനങ്ങൾ നൽകിയും അധികാരികളുടെ കപട വാഗ്ദാനങ്ങൾ കേട്ടും പ്രവാസികൾക്ക് മടുത്തു. അന്ത്യയാത്രയുടെ ചെലവിൽ വലിയൊരു ഭാഗവും കൊണ്ടുപോകുന്നത് വിമാനക്കമ്പനികളാണ്.
അതേക്കുറിച്ച് നാളെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.