Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറു മാസമായി ഗുരുവി​െൻറ...

ആറു മാസമായി ഗുരുവി​െൻറ മൃതദേഹം ഫ്രീസറിൽ; ധ്യാനത്തിലെന്ന്​ അനുയായികൾ

text_fields
bookmark_border
ആറു മാസമായി ഗുരുവി​െൻറ മൃതദേഹം ഫ്രീസറിൽ; ധ്യാനത്തിലെന്ന്​ അനുയായികൾ
cancel

ചണ്ഡിഗഡ്​: പഞ്ചാബിലെ ആശ്രമത്തിൽ മരിച്ച ഗുരുവി​​​െൻറ മൃതദേഹം  അനുയായികൾ ഫ്രീസറിൽ സൂക്ഷിച്ചത്​ ആറു മാസം.  ദിവ്യ ജ്യോതി ജാഗ്രതി സൻസ്​ഥാൻ എന്ന ഭക്തിപ്രസ്ഥാനത്തി​​​െൻറ അധ്യക്ഷനായ അശുതോഷ്​ മഹാരാജി​​​െൻറ മൃതദേഹമാണ്​ മാസങ്ങളായി ആശ്രമത്തിൽ സൂക്ഷിക്കുന്നത്​​. ഗുരു മരിച്ചിട്ടില്ലെന്നും ധ്യാനത്തിലാണെന്നുമാണ്​ അനുയായികളുടെ വാദം. അശുതോഷ്​ മഹാരാജ്​ ധ്യാനാവസ്ഥയിൽ നിന്നും ജീവനിലേക്ക്​ വരുമെന്നുമുള്ള വിശ്വാസത്തിലാണ്​ അനുയായികൾ നൂർമഹൽ പട്ടണത്തിലുള്ള ആശ്രമത്തിൽ മൃതദേഹം സൂക്ഷിക്കുന്നത്​. 
ജനുവരി 29 നാണ്​ എഴുപതുകാരനായ മഹാരാജ്​ മരിച്ചത്​. ഗുരുവി​​​െൻറ ധ്യാനം പൂർത്തിയാകുന്നതുവരെ ശരീരം ഫ്രീസറിൽ നിന്ന്​ മാ​റ്റാനോ സംസ്​കരിക്കാനോ അനുവദിക്കില്ലെന്ന്​ പ്രസ്ഥാന വക്താവ്​ സ്വാമി വിശാലാനന്ദ അറിയിച്ചു. 

ഗുരു ഹൃദായാഘാതം മൂലമാണ്​ മരിച്ചതെന്ന്​ മെഡിക്കൽ സംഘം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം സംസ്​കരിക്കാൻ വിട്ടു നൽകാത്തതിനെതിരെ മഹാരാജി​​​െൻറ മുൻ ഡ്രൈവർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട്​ സമർപ്പിച്ചിട്ടും കോടതി ഹരജി തള്ളുകയാണ്​ ചെയ്​തത്​. ആത്​മീയാചാര്യനായ അശുതോഷ്​ മഹാരാജി​​​െൻറ മൃതദേഹം സംസക്​രിക്കുന്നത്​ സംബന്ധിച്ച തീരുമാനം അനുയായികൾക്ക്​ വിട്ടു നൽകണമെന്നാണ്​ പഞ്ചാബ്​ സർക്കാർ കോടതിയെ അറിയിച്ചത്​. തുടർന്ന്​ കോടതി മൃതദേഹം സൂക്ഷിക്കാൻ അനുമതി നൽകുകയായിരുന്നു. 

ധ്യാനത്തിലിരിക്കു​േമ്പാൾ ഗുരുവി​​​െൻറ ദർശനവും സന്ദേശവും ലഭിക്കുന്നുണ്ടെന്നാണ്​ അനുയായികളുടെ വാദം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panjabmeditationAshutosh MaharajDivya Jyoti Jagrati Sansthan
News Summary - Dead Indian guru kept in freezer for 'deep meditation'
Next Story