ബൈക്കപകടത്തിൽ 'മരിച്ച' യുവാവിന് പോസ്റ്റ്മോർട്ടം ടേബിളിൽ പുനർജന്മം
text_fieldsബംഗളൂരു: ബൈക്കപകടത്തിൽ മരിച്ചുവെന്ന് കരുതിയ 27കാരന് പോസ്റ്റുമോർട്ടം ടേബിളിൽ പുനർജന്മം. അപകടത്തിൽ മരിച്ചെന്ന് കരുതിയ യുവാവിന്‍റെ ശരീരം പോസ്റ്റ്മോർട്ടം ചെയ്യാനായി എത്തിച്ചപ്പോൾ ചലിക്കുകയായിരുന്നു. കർണാടകയിലെ മഹാലിംഗപുരിലാണ് സംഭവം.
കഴിഞ്ഞയാഴ്ച ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് യുവാവ് കഴിഞ്ഞിരുന്നത്. പിന്നീട് യുവാവിനെ വെന്‍റിലേറ്ററിൽനിന്ന് മാറ്റുകയും മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയുമായിരുന്നു.
അപകടമരണമായതിനാൽ പോസ്റ്റ്മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിൽ ബന്ധുക്കൾ യുവാവിന്‍റെ മൃതദേഹവുമാെയത്തി. തിങ്കളാഴ്ച േപാസ്റ്റുമോർട്ടത്തിനായി ടേബിളിൽ കിടത്തിയപ്പോൾ യുവാവിന്‍റെ ശരീരം ചലിച്ചതായി ഡോക്ടർമാർ ബന്ധുക്കളോട് അറിയിച്ചു. ഇതോടെ അപ്പോൾ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് സർക്കാർ ഹെൽത്ത് ഓഫിസർ വാർത്താഏജൻസിയോട് പറഞ്ഞു. യുവാവിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ പറഞ്ഞു.
ആദ്യം യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർമാർ വെന്‍റിലേറ്ററിൽനിന്ന് മാറ്റിയതോടെ യുവാവ് മരിച്ചതായി കണക്കാക്കുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ യുവാവിന്‍റെ ബന്ധുക്കൾ സർക്കാറിന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.