1992ലെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയയാളെ ജീവനോടെ കണ്ടെത്തി; ഒപ്പം കൊല്ലപ്പെട്ടസുഹൃത്തിന്റെ വിവരം തേടി പിതാവ്
text_fieldsചണ്ഡീഗഢ്: 1992ലെ വ്യാജ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയ 70 വയസുകാരനെ പട്യാലയിൽ ജീവനോടെ കണ്ടെത്തി. ജാഗീർ സിങ്ങിനെയാണ് കണ്ടെത്തിയത്. ജാഗീർ സിങ്ങിന്റെ സുഹൃത്തായ ദൽജിത് സിങ്ങും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു അധികൃതർ വിധിയെഴുതിയത്.
അതിനിടെയാണ് തന്റെ മകനെ കുറിച്ചുള്ള വിവരങ്ങൾ തേടി ദൽജിത് സിങ്ങിന്റെ പിതാവ് കശ്മീർ സിങ് സി.ബി.ഐയെ സമീപിച്ചത്. അതോടൊപ്പം ജാഗീർ സിങ് ജീവിച്ചിരിപ്പുണ്ടോ എന്ന് അനേഷിക്കണമെന്നും ആവശ്യപ്പെട്ടു. ജീവിച്ചിരിപ്പുണ്ടെങ്കിൽ പകരം ആരാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിട്ട. ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരനായിരുന്നു കശ്മീർ സിങ് (70). ഭാര്യ സവീന്ദർ കൗറി (65) നൊപ്പം 31 വർഷമായി മകനെ കാത്തിരിക്കുകയാണ്. കൊല്ലപ്പെടുമ്പോൾ 20 വയസായിരുന്നു ദൽജീത് സിങ്ങിന്റെ പ്രായം.
1992 ലെ ഏറ്റുമുട്ടലിന് ഏതാനും ദിവസങ്ങൾക്ക് ശേഷം താൻ ജാഗീറിനെ പ്രദേശത്ത് കണ്ടതായും അന്നത്തെ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും കശ്മീർ പറഞ്ഞു. താമസിയാതെ, ജാഗീർ അപ്രത്യക്ഷനായി. ''ഞാൻ അവനെ കണ്ടെത്താൻ പരമാവധി ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. കുറച്ച് വർഷങ്ങൾക്ക് ശേഷം, അയാൾ മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ ജയിലിലാണെന്ന് മനസിലായി''.-അദ്ദേഹം പറഞ്ഞു. ''അവർ എന്റെ മകനോട് എന്താണ് ചെയ്തതെന്ന് എനിക്കറിയണം. അന്ന് ഏറ്റുമുട്ടൽ കൊലപാതകം നടത്തിയ
നാല് പോലീസ് ഉദ്യോഗസ്ഥരിൽ ധരം സിങ്, അമൃത്‌സറിലെ ലോപോക്ക് പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ, തർസെം ലാൽ, അന്നത്തെ എസ്.ഐ, സി.ഐ.എ സ്റ്റാഫ്, മജിത എന്നിവർ ജീവിച്ചിരിപ്പുണ്ട്. സ്വരൺ സിങ്, അന്നത്തെ എസ്.ഐ, സി.ഐ.എ സ്റ്റാഫ്, മജിത, അവതാർ സിങ്, തുടർന്ന് ഹെഡ് കോൺസ്റ്റബിൾ മജിത വിചാരണയ്ക്കിടെ മരിച്ചു. മറ്റൊരു വ്യാജ ഏറ്റുമുട്ടൽ കേസിൽ സെപ്തംബറിൽ സി.ബി.ഐ കോടതി ധരം സിങ്ങിനെയും മറ്റ് രണ്ട് പോലീസുകാരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ഒരു മാസം മുമ്പ് അമൃത്‌സറിലെ ചോഗാവാനിലെ അവാൻ ലഖാ സിങ് ഗ്രാമത്തിൽ നടന്ന ഒരു ഭോഗ് ചടങ്ങിൽ ജാഗീർ സിങ് പങ്കെടുത്തില്ലെങ്കിൽ പോലീസ് രേഖകളിൽ അദ്ദേഹം മരിച്ചവനായി തന്നെ തുടരുമായിരുന്നു.
കശ്മീർ സിങ്ങും ചടങ്ങിനെത്തിയിരുന്നു. ജാഗീറിനെ തിരിച്ചറിഞ്ഞ അദ്ദേഹം സി.ബി.ഐ കോടതിയിൽ കേസ് പ്രതിനിധീകരിക്കുന്ന അഭിഭാഷകരെ അറിയിച്ചു. തുടർന്ന 1992 ഡിസംബർ 29ന് നടന്ന ഏറ്റുമുട്ടലിൽ താൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് ജഗീർ സി.ബി.ഐ കോടതിയിൽ ബോധിപ്പിച്ചു. അന്ന് നടന്നത്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. അന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ ജാഗീർ സിങ്ങിനെ ജീവനോടെ കണ്ടെത്തി. തുടർന്ന് കോടതിയുടെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ.''-സി.ബി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.