Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉച്ച ഭക്ഷണത്തിൽ ചത്ത...

ഉച്ച ഭക്ഷണത്തിൽ ചത്ത എലികൾ; സ്​കൂൾ കുട്ടികൾ ആശുപത്രിയിൽ

text_fields
bookmark_border
ഉച്ച ഭക്ഷണത്തിൽ ചത്ത എലികൾ; സ്​കൂൾ കുട്ടികൾ ആശുപത്രിയിൽ
cancel

ന്യൂഡൽഹി: സ്കൂളിൽ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിൽ ചത്ത എലികളെ കണ്ടെത്തിയതിനെ തുടർന്ന് ഒമ്പത്​ കുട്ടികൾ ആശുപത്രിയിൽ. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ദിയോലിയിൽ സർക്കാർ സ്​കൂളിലായിരുന്നു സംഭവം.  

ആലു പൂരിയായിരുന്നു അന്ന് ​സ്കൂളിലെ ഭക്ഷണ മെനു. ആറ്​ മുതൽ എട്ട്​ വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക്​ വിളമ്പിയ ഭക്ഷണത്തിൽ എലിയെ കണ്ടതോടെ ഇവർ നിലവിളിക്കുകയും ചിലർ ഛർദിക്കുകയും ചെയ്​തു. ജൻ ചേത്​ന ജാഗ്രതി, ശിക്ഷനിക്​ വികാസ്​എന്നീ ഏജൻസികളാണ്​ സ്​കൂളിൽ ഭക്ഷണം വിതരണം ​ചെയ്യുന്നത്​. 

കുട്ടികൾക്ക്​ ദേഹാസ്വസ്​ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്​എലികളെ പരിശോധനക്കായി അയച്ചെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്​ഥർ വ്യക്​തമാക്കി. 

പ്രശ്നം ശ്രദ്ധയിൽപെട്ട ​ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ്​ സിസോദിയ ഭക്ഷണ വിതരണം ചെയ്യാൻ കാരാറെടുത്തവർക്കെതിരെ എഫ്​.െഎ.ആർ രജസ്​റ്റർ ചെയ്യാൻ  ഉത്തരവിട്ടു. വിദ്യാഭ്യാസ ഡയറക്​ടർക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലെ മദൻ മോഹൻ മാളവ്യ ആശുപത്രി സന്ദർശിച്ച മന്ത്രി കുട്ടികൾ ഇപ്പോൾ സുഖമായിരിക്കുന്നതായി മാധ്യമങ്ങളെ അറിയിക്കുകയും  ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dead Rat
News Summary - Dead Rat In Delhi School's Mid-Day Meal
Next Story