Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേമപദ്ധതികളുമായി...

ക്ഷേമപദ്ധതികളുമായി ആധാർ ബന്ധിപ്പിക്കൽ ജൂൺ 30വരെ നീട്ടി

text_fields
bookmark_border
ക്ഷേമപദ്ധതികളുമായി ആധാർ ബന്ധിപ്പിക്കൽ ജൂൺ 30വരെ നീട്ടി
cancel

ന്യൂഡൽഹി: ആധാർ നമ്പർ ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച്​ 31ൽനിന്ന്​ ജൂൺ 30ലേക്ക്​ നീട്ടി. കേന്ദ്ര ​െഎ.ടി-ഇലക്​ട്രോണിക്​സ്​ മന്ത്രാലയത്തി​​​േൻറതാണ്​ തീരുമാനം. ഇൗ മാസം 31ന്​ സമയപരിധി അവസാനിക്കാനിരിക്കേയാണ്​ വീണ്ടും നീട്ടിയത്​. ബാങ്ക്​ അക്കൗണ്ടും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നേരത്തെ അനിശ്ചിതമായി നീട്ടിയിരുന്നു​. ആധാറി​​​െൻറ സാധുത ചോദ്യംചെയ്യുന്ന ഹരജികളിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ചി​​​െൻറ അന്തിമ തീരുമാനം വരുന്നതുവരെയാണ്​ ഇത്​.

ആധാർ ഇല്ലാത്തവർക്ക്​ ക്ഷേമപദ്ധതികളുടെ ആനുകൂല്യം നിഷേധിക്കപ്പെടരുത്​ എന്നുറപ്പാക്കാനാണ്​ സമയപരിധി നീട്ടിയത്​. സമയം നീട്ടിയെങ്കിലും മാർച്ച്​ 31നുശേഷം ആനുകൂല്യം ലഭിക്കാൻ ആധാർ നമ്പറോ എൻറോൾമ​​െൻറ്​ സ്ലിപ്പോ ആധാർ എൻറോൾമ​​െൻറിനുള്ള അപേക്ഷാവിവരമോ ഹാജരാക്കേണ്ടിവരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhar cardmalayalam newswelfare scheme
News Summary - Deadline For Linking Aadhaar With Welfare Schemes Extended To June 30-India news
Next Story