ജീവനൊടുക്കുകയാണെന്ന് വിഡിയോയിലൂടെ സുഹൃത്തുക്കളെ അറിയിച്ച് ബധിര -മൂക ദമ്പതികൾ തീകൊളുത്തി മരിച്ചു
text_fieldsഹൈദരാബാദ്: സംസാരശേഷിയും കേൾവികുറവുമുള്ള യുവദമ്പതികൾ ആംഗ്യഭാഷയിലൂടെ തങ്ങൾ ജീവനൊടുക്കുകയാണെന്ന് പറയുന്ന വിഡിയോയും ലൊക്കേഷനും സുഹൃത്തുക്കൾക്ക് അയച്ചു നൽകി ആത്മഹത്യചെയ്തു. തെലങ്കാനയിലെ നൽഗൊണ്ടയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഷെയ്ഖ് മസ്താൻ അലി(27), തെലങ്കാന നിസാമാബാദ് സ്വദേശി എൻ.അശ്വനി (20) എന്നിവരാണ് മരിച്ചത്. ആംഗ്യഭാഷയിൽ ഒരു സെൽഫി വീഡിയോ റെക്കോർഡ് ചെയ്‌ത് സുഹൃത്ത് അയച്ച ശേഷം ഇവർ തീകൊളുത്തി മരിക്കുകയായിരുന്നു. വീഡിയോക്കൊപ്പം ലൊക്കേഷനും സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. ഇതിെൻറ പൊലീസ് സഹായത്തോടെ സുഹൃത്തുക്കൾ സ്ഥലത്തെത്തിയെങ്കിലും ഇവരുടെയും കത്തി തീർന്ന മൃതദേഹങ്ങളാണ് കണ്ടെത്താനായത്.
ഷെയ്ഖ് മസ്താൻ അലിയും അശ്വിനിയും ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ പാക്കിംഗ് ഡിവിഷനിൽ ജോലി ചെയ്യുകയായിരുന്നു. വിവാഹിതനായ അലിയുമായി അശ്വനി പ്രണയത്തിലായിരുന്നു. ആറുമാസം മുമ്പ് യുവതിയെ കാണാതായതായി കുടുംബം ഹൈദരാബാദിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഇവർ ഹൈദരാബാദിലെ മെഹന്തി പട്ടണം ഏരിയയിൽ താമസിക്കുന്നതായി കണ്ടെത്തി. പ്രണയബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തതിനാൽ ഇരുവരും വെവ്വേറെ സ്ഥലത്താണ് താമസിച്ചിരുന്നത്.
തിങ്കളാഴ്ചയാണ് ഇരുവരെയും കാണാതാവുകയായിരുന്നു. അശ്വിനി കാണാതായതിനെ തുടർന്ന് കുടുംബം പരാതി നൽകി. ബുധനാഴ്ച രാത്രി ഇരുവരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുന്നതിന് തൊട്ട് മുമ്പ് സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരുമിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ച് വിഡിയോ പങ്കുവെക്കുകയായിരുന്നു.
ഹൈദരാബാദിൽ നിന്ന് സുഹൃത്തുക്കൾ ദമ്പതികൾ പങ്കുവെച്ച സ്ഥലത്തെത്തിയെങ്കിലും അതിനകം മരിച്ചുവെന്ന് കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.