രാജ്യസഭ തെരഞ്ഞെടുപ്പ്: രക്തസാക്ഷിത്വം സ്വീകരിക്കുന്നുവെന്ന് കുമാർ ബിശ്വാസ്
text_fieldsന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മിയിലെ ഭിന്നത രൂക്ഷമാവുന്നു. കുമാർ ബിശ്വാസാണ് പാർട്ടിക്കെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒന്നരവർഷം മുമ്പ് നടന്ന യോഗത്തിൽ അരവിന്ദ് കെജ്രിവാൾ തന്നെ രാഷ്ട്രീയമായി നേരിടുമെന്ന് പറഞ്ഞിരുന്നു. താൻ തെൻറ രക്തസാക്ഷിത്വം അംഗീകരിക്കാൻ തയാറാണ്. എന്നാൽ, തെൻറ ശവശരീരത്തെ അവഹേളിക്കരുതെന്നും ബിശ്വാസ് പറഞ്ഞു. അതിനിടെ കെജ്രിവാൾ രാജ്യസഭ സീറ്റിെൻറ വിൽപന നടത്തിയെന്ന ആരോപണവുമായി എ.എ.പി മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗം മായങ്ക് ഗാന്ധി രംഗത്തെത്തി.
നേരത്തെ എ.എ.പിയുടെ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നു. സഞ്ജയ് സിങ്, സുശീൽ ഗുപ്ത, എൻ.ഡി ഗുപ്ത എന്നിവരാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി മൽസരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.