ഇ.അഹമ്മദിെൻറ മരണം: മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി
text_fieldsന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദിന്‍െറ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിക്കും ഡല്‍ഹി പൊലീസിനും നോട്ടീസ് അയച്ചു. ഇ. അഹമ്മദ് കടുത്ത മനുഷ്യാവകാശ ലംഘനത്തിനിരയായെന്നുകാണിച്ച് മുസ്ലിംലീഗ് നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നാലാഴ്ചക്കകം മറുപടി നല്‍കണം.
മുസ്ലിംലീഗ് എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, പി.കെ. ബഷീര്‍, ഡല്‍ഹിയിലെ കെ.എം.സി.സി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ സയ്യിദ് മര്‍സൂഖ് ബാഫഖി എന്നിവരാണ് കേന്ദ്രസര്‍ക്കാറിനും ഡല്‍ഹി പൊലീസിനുമെതിരെ സുപ്രീംകോടതി അഭിഭാഷകനായ ഹാരിസ് ബീരാന്‍ മുഖേന കമീഷനെ സമീപിച്ചത്. മുതിര്‍ന്ന പാര്‍ലമെന്‍േററിയനെന്ന ആദരവ് ലഭിക്കേണ്ട അദ്ദേഹത്തിന് മനുഷ്യത്വരഹിതമായ സമീപനമാണ് അധികാരികളില്‍നിന്നുമുണ്ടായതെന്നും അഹമ്മദ് മരിച്ചിട്ടും വിവരം ആശുപത്രി അധികൃതരും കേന്ദ്രസര്‍ക്കാറും മണിക്കൂറുകളോളം മറച്ചുവെച്ചതായും പരാതിയില്‍ പറയുന്നു.
കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ആശുപത്രിയിലത്തെിയതോടെയാണ് ദുരൂഹ നീക്കങ്ങളുണ്ടായത്. ബന്ധുക്കളുമായോ കൂടെയുണ്ടായിരുന്നവരുമായോ ആലോചിക്കാതെ ട്രോമാ ഐ.സി.യുവിലേക്ക് മാറ്റി. രോഗിയുടെ ബന്ധുക്കള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ഡോക്ടര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന മക്കളും മരുമക്കളും എത്തിയെങ്കിലും അവരെയും കാണാന്‍ അനുവദിച്ചില്ല. മരിച്ചയാളോടു കാണിക്കേണ്ട ആദരവ് ലഭിച്ചില്ളെന്നു മാത്രമല്ല, ലഭിക്കേണ്ട അവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് വിശദീകരണമാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്‍ ആര്‍.എം.എല്‍ ആശുപത്രി സൂപ്രണ്ടിനും ഡല്‍ഹി പൊലീസ് കമീഷണര്‍ക്കും നോട്ടീസയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.