ചുമമരുന്ന് കഴിച്ച് ഉസ്ബകിസ്താനിൽ കുട്ടികളുടെ മരണം: കമ്പനി ജീവനക്കാർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ചുമമരുന്ന് കഴിച്ച് ഉസ്ബകിസ്താനിൽ 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർമിച്ച നോയ്ഡ ആസ്ഥാനമായുള്ള മാരിയോൺ ബയോടെക്കിന്റെ മൂന്നു ജീവനക്കാരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ പരാതിയിൽ മാരിയോൺ ബയോടെക്കിന്റെ രണ്ടു ഡയറക്ടർമാർ ഉൾപ്പെടെ അഞ്ചു ജീവനക്കാർക്കെതിരെ വ്യാഴാഴ്ച രാത്രി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
ഡയറക്ടർമാർ ഒളിവിലാണ്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്‍ഗനൈസേഷനും ഉത്തര്‍പ്രദേശ് ഡ്രഗ്സ് കണ്‍ട്രോളിങ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയും മാരിയോൺ ബയോടെക് നിർമിച്ച മരുന്നുകളുടെ സാമ്പ്ൾ പരിശോധിച്ചപ്പോൾ അവയിൽ 22 എണ്ണം മായം കലർന്നതായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മാരിയോൺ ബയോടെക്കിന്റെ ‘ഡോക്-1 മാക്സ്’ ചുമമരുന്ന് കഴിച്ച കുട്ടികളാണ് ഡിസംബറിൽ ഉസ്ബകിസ്താനിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.