നീതിയുടെ പേരിലുള്ള കൊലയാണ് വധശിക്ഷയെന്ന് നിർഭയ കേസ് പ്രതികൾ
text_fieldsന്യൂഡൽഹി: നീതിയുടെ പേരിലുള്ള കൊലയാണ് വധശിക്ഷയെന്ന് നിർഭയ കേസ് പ്രതികൾ. കേസിൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് പ്രതികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട വിനയ് ശർമ, പവൻ ഗുപ്ത എന്നിവരാണ് സുപ്രീംകോടതിയിൽ പുന:പരിശോധന ഹരജി നൽകിയത്. ഹരജി സുപ്രീംകോടതി പിന്നീട് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിർഭയ കേസ് പ്രതികളുടെ ഹരജി പരിഗണിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണെന്നും യുവാക്കളാണെന്നുമുള്ള പരിഗണന നൽകി വധശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതികളുടെ ആവശ്യം. സ്ഥിരം കുറ്റവാളികളെല്ലെന്നുള്ളതും പരിഗണിക്കണമെന്ന് പ്രതികൾ ആവശ്യപ്പെടുന്നു.
ഭൂരിപക്ഷം രാജ്യങ്ങളിലും വധശിക്ഷ നിരോധിച്ചിട്ടുണ്ട്. വധശിക്ഷ കുറ്റവാളികളെ മാത്രമാണ് ഇല്ലാതാക്കുന്നത്. കുറ്റത്തെയല്ല എന്നുമുള്ള വാദവും പ്രതിഭാഗം ഉയർത്തി. പ്രതിഭാഗത്തിനും പ്രോസിക്യൂഷനും അവരുടെ വാദങ്ങൾ എഴുതി നൽകാൻ സുപ്രീംകോടതി അവസരം നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാവും ഹരജിയിലെ അന്തിമ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.