രാഷ്ട്രപതി രണ്ട് ദയാഹരജികൾ തള്ളി
text_fieldsന്യൂഡൽഹി: കാലാവധി തീരാൻ കേവലം ഒരുമാസം മാത്രം ബാക്കിനിൽക്കേ രാഷ്ട്രപതി പ്രണബ് മുഖർജി വധശിക്ഷക്കെതിരെ സമർപ്പിച്ച രണ്ട് ദയാഹരജികൾകൂടി തള്ളി. മുഖർജി രാഷ്ട്രപതി ഭവനിലെത്തിയശേഷം തള്ളിയ ദയാഹരജികളുടെ എണ്ണം ഇേതാടെ 30 ആയി. മുഖർജിയുടെ മുൻഗാമിയായിരുന്ന പ്രതിഭ പാട്ടീൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 30 പേരുടെ ദയാഹരജികൾ സ്വീകരിച്ച സ്ഥാനത്താണിത്.
ഇപ്പോൾ തള്ളിയ രണ്ട് ദയാഹരജികളും നൽകിയത് മാനഭംഗത്തിനും കൊലപാതകത്തിനും വധശിക്ഷ വിധിക്കപ്പെട്ടവരാണ്. ഭരണഘടനയുടെ 72ാം അനുഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് സുപ്രീംകോടതി ശരിവെച്ച വധശിക്ഷ ദയാഹരജികളിൽ റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. എന്നാൽ, കേന്ദ്രമന്ത്രിസഭയുടെ നിർദേശം ഇക്കാര്യത്തിൽ രാഷ്ട്രപതി സ്വീകരിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.