മുംബൈയിൽ മരണക്കളി; പ്രധാന ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗമില്ല
text_fieldsമുംബൈ: തെരുവിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകുേമ്പാഴും ചികിത്സരംഗത്തെ പോരായ്മയിൽ മുംബൈ നഗരത്തിൽ മരണം കൂടുന്നു. കോവിഡ് ചികിത്സക്കായി മാറ്റിവെച്ച പ്രധാന ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗവും വിദഗ്ധ ഡോക്ടർമാരുടെ കുറവുമാണ് പ്രതിസ ന്ധിയാകുന്നത്. 113 പേരാണ് നഗരത്തിൽ മരിച്ചത്.
ഇതിൽ 87 ശതമാനവും ഹൃദയ, വൃക്ക, കരൾ രോഗ ങ്ങളും ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുള്ളവരാണ്. എട്ടു ശതമാനം പേർ വാർധക്യ സഹജമായ രോഗങ്ങളുള്ളവരാണ്. കോവിഡ് കൈകാര്യം ചെയ്യുന്ന കസ്തൂർബ, രാജേവാഡി ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗമില്ല. നക്ഷത്ര ആശുപത്രിയായിരുന്ന സെവൻ ഹിൽസാണ് കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മറ്റൊരു ആശുപത്രി. ഇവിടുത്തെ തീവ്രപരിചരണ വിഭാഗത്തിൽ എട്ടു പേരെ മാത്രമെ ചികിത്സിക്കാൻ പറ്റൂ.
ജസ്ലോക്, ഹിന്ദുജ, സെയ്ഫി അടക്കം15 ഒാളം പ്രമുഖ ആശുപത്രികൾ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് പൂട്ടിയതും പ്രതികൂലമായി. 500ഒാളം പേരെ ചികിത്സിക്കാവുന്ന തീവ്രപരിചരണ സംവിധാനം അടിയന്തരമായി വേണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
അതേസമയം, ചൊവ്വ, ബുധൻ ദിവസങ്ങളിലായി ധാരാവിയിൽ കോവിഡ് ബാധിച്ച രണ്ടു പേർ മരിച്ചു. 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ മരണം എട്ടായി. രോഗികളുടെ എണ്ണം 60. മഹാരാഷ്ട്ര പാർപ്പിട മന്ത്രി ജിതേന്ദ്ര ആവാദിെൻറ സുരക്ഷ ഉദ്യോഗസ്ഥനും പാചകക്കാരനും അടക്കം 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി സ്വയം ക്വാറൻറീനിലായിരുന്നു.
രണ്ടു ദിവസങ്ങളിലായി 532 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 2,866ഉം മരണം 187ഉം ആയി. 398 പേർക്കാണ് മുംബൈയിൽ രോഗം കണ്ടെത്തിയത്. ഇതോടെ നഗരത്തിലെ രോഗികളുടെ എണ്ണം 1,938 ഉം മരണം 113ഉം ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.