മലിനവായു ശ്വസിച്ച് മരിക്കുന്നവര്‍ 12 ലക്ഷം
text_fieldsന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യയില്‍ പ്രതിവര്‍ഷം 12 ലക്ഷം മരണങ്ങള്‍ നടക്കുന്നതായി പഠനം. ഏറ്റവും കൂടുതല്‍ മലിനീകരണം നേരിടുന്ന നഗരം ഡല്‍ഹിയാണ്. 168 നഗരങ്ങള്‍ പഠനവിധേയമാക്കിയതില്‍ ഒന്നുപോലും ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന വായു ഗുണമേന്മാ മാനദണ്ഡത്തിനു കീഴില്‍ വരുന്നില്ളെന്നും ഗ്രീന്‍പീസ് വെളിപ്പെടുത്തി.
മലിനീകരണ തോത് ഉയര്‍ന്നുനില്‍ക്കുന്ന 20 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ഡല്‍ഹിക്ക്. പുകവലിക്ക് ഏതാണ്ട് സമാനമായ തോതില്‍ മലിനമായ വായു ശ്വസിക്കുന്നതാണ് പ്രതിവര്‍ഷം 12 ലക്ഷം പേരെ മരണത്തിലേക്കു നയിക്കുന്നത്. ഡല്‍ഹിക്ക് തൊട്ടുപിന്നില്‍ ഗാസിയാബാദ്, അലഹബാദ്, ബറേലി, ഫരീദാബാദ്, ജാരിയ, ആള്‍വാര്‍, റാഞ്ചി, കാന്‍പൂര്‍, പാറ്റ്ന തുടങ്ങിയ നഗരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.