നരേന്ദ്ര ദാഭോൽകറെ പോലെ കൊല്ലപ്പെടും; ശരദ് പവാറിന് വധഭീഷണിയെന്ന് എൻ.സി.പി
text_fieldsമുംബൈ: എൻ.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാറിന് സമൂഹ മാധ്യമം വഴി വധ ഭീഷണി. എൻ.സി.പി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വധഭീഷണിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈ പൊലീസ് മേധാവിയെ കാണാനെത്തിയത്.
നരേന്ദ്ര ദാഭോൽകറുടെ അതേ വിധിയാണ് ശരദ് പവാറിനെയും കാത്തിരിക്കുന്നതെന്നാണ് ഫേസ്ബുക് വഴി ഭീഷണി സന്ദേശം ലഭിച്ചതെന്ന് എൻ.സി.പി നേതാക്കൾ പൊലീസിനോട് പറഞ്ഞു. വധഭീഷണിയുടെ പകർപ്പുകളും സുലെ പൊലീസിന് കൈമാറി.
അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സാമൂഹിക പ്രവർത്തകൻ നരേന്ദ്ര ദാഭോൽകറെ 2013 ആഗസ്റ്റ് 20ന് പ്രഭാത നടത്തത്തിനിടെയാണ് ബൈക്കിലെത്തിയ ആക്രമികൾ വെടിവെച്ച് കൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.