Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമാചലിൽ വീണ്ടും...

ഹിമാചലിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തടസ​െപട്ടു, മരണസംഖ്യ ഉയർന്നു

text_fields
bookmark_border
himachal landslide
cancel

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ബുധനാഴ്​ചയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. ഇ​ന്തോ-ടിബറ്റൻ ബോർഡർ പൊലീസ്​ അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. പ്രദേശത്ത്​ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ രാ​ത്രി തെരച്ചിൽ നടത്താനായില്ലെന്ന്​ ഐ.ടി.ബി.പി ഡെപ്യൂട്ടി കമാൻഡന്‍റ്​ ധർമേന്ദ്ര ഠാക്കൂർ പറഞ്ഞു. വ്യാഴ​ാഴ്ച പുലർച്ചെ 3.30ന്​ തെരച്ചിൽ പുനരാരംഭിച്ചു.

ബസ്​ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക്​ മുകളിലേക്ക്​ മണ്ണിടിഞ്ഞ്​​ വീണ്​ 40ലേറെ പേ​െരയാണ്​ കാണാതായത്​. കിന്നൗറിലെ ചൗര ​ഗ്രാമത്തി​ലുള്ള ദേശീയപാതയിൽ പകൽ​ 11.50ഓടെയാണ്​ സംഭവമെന്ന്​ ഹിമാചൽ ദുരന്തനിവാരണ വിഭാഗം ഡയറക്​ടർ സദേഷ്​ കുമാർ മൊഖ്​ത പറഞ്ഞു.

മണ്ണിനടിയിൽ 60 പേർ വരെ അകപ്പെട്ടിരിക്കാമെന്ന്​ ഹിമാചൽ മുഖ്യമന്ത്രി ജയ്​ റാം ഠാകുർ നിയമസഭയിൽ പറഞ്ഞു. അപകടം സംബന്ധിച്ച്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഹിമാചൽ റോഡ്​ ട്രാൻസ്​പോർട്ട്​ കോർപറേഷ​‍െൻറ ബസുൾപ്പെടെയുള്ള വാഹനങ്ങളാണ്​ മണ്ണിനടിയിൽ പെട്ടത്​. ഡ്രൈവർക്കും കണ്ടക്​ടർക്കും പുറമെ 11 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്​.

അപകടത്തി​‍െൻറ ആഘാതത്തിലായതിനാൽ ബസിൽ എത്രപേരുണ്ടായിരുന്നുവെന്ന്​ പറയാവുന്ന അവസ്ഥയിലല്ല ഡ്രൈവറും കണ്ടക്​ടറും. ദേശീയ ദുരന്തനിവാരണ സേന, ഇന്തോ-തിബത്തൻ പൊലീസ്​, സി.ഐ.എസ്​.എഫ്​, പൊലീസ്​ എന്നിവർ രക്ഷാപ്രവർത്തനത്തിന്​ രംഗത്തുണ്ട്​. 40 യാത്രക്കാരുമായി കിന്നൗറിൽനിന്ന്​ ഷിംലയിലേക്ക്​ പോവുകയായിരുന്നു ബസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideHimachal
News Summary - Death toll rises to 13 in Himachal landslide
Next Story