കാർഷിക ബിൽ: കർഷകരുമായി പരസ്യ സംവാദത്തിന് കേന്ദ്രത്തെ വെല്ലുവിളിച്ച് കെജ്രിവാൾ
text_fieldsന്യൂഡൽഹി: പുതിയ കാർഷിക ബില്ലിന് മേൽ കർഷകരുമായി പരസ്യ സംവാദത്തിന് കേന്ദ്രത്തെ വെല്ലുവിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിംഘു അതിർത്തിയിൽ സമരമുഖത്തുള്ള കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരോട് കാര്യക്ഷമമായി സംസാരിക്കാൻ കേന്ദ്രം ശ്രമിക്കണം. കർഷക ദ്രോഹബിൽ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനിടെ മരിച്ച 40കർഷകർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. 'കർഷ നിയമവുമായി ബന്ധപ്പെട്ട് കർഷക നേതാക്കളോട് പരസ്യമായി സംവദിക്കാൻ കേന്ദ്രത്തെ വെല്ലുവിളിക്കുന്നു. കർഷകർക്ക് ഒന്നും അറിയില്ലെന്നാണ് കേന്ദ്രം പറയുന്നത്. ആർക്കാണ് കൂടുതൽ അറിയാമെന്നുള്ളത് തെളിയട്ടെ'. അദ്ദേഹം പറഞ്ഞു.
'32 ദിവസമായി നമ്മുടെ കർഷകർ കൊടും തണുപ്പിൽ തെരുവുകളിൽ ഉറങ്ങാൻ നിർബന്ധിതരായി. എന്തുകൊണ്ട്?. 40 കർഷകരുടെ ജീവനാണ് സമരത്തിനിടെ നഷ്ടമായത്. കർഷകരോട് കാര്യക്ഷമമായി സംസാരിക്കാൻ കേന്ദ്രം ശ്രമിക്കണം. കർഷക ദ്രോഹബിൽ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ ദേശ വിരുദ്ധരാണെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെ എങ്കിൽ നിങ്ങൾക്ക് ആഹാരം തരുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു. ഡൽഹി സർക്കാർ 24 മണിക്കൂറും സമരമുഖത്തുള്ള കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കഴിഞ്ഞ ഏഴിനും അദ്ദേഹം സിംഘു അതിർത്തി സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.