കടം 82 ലക്ഷം േകാടി; മോദി ഭരണത്തിൽ 49 ശതമാനം കൂടി
text_fieldsന്യൂഡല്‍ഹി: കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന് വരുത്തിവെ ച്ച കടബാധ്യത 82,03,253 േകാടിയായി. സർക്കാർ അധികാരത്തിൽ വന്നശേഷം കടബാധ്യതയിൽ 49 ശതമാനത ്തിെൻറ വർധനയാണുണ്ടായത്. ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകളിലാ ണ് ഞെട്ടിക്കുന്ന വിവരമുള്ളത്. 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയായിരുന്നു രാജ്യത്തിെൻറ ബാധ്യത.
അതേസമയം, 48 ലക്ഷം കോടിയുണ്ടായിരുന്ന പൊതുകടം 51.7 വർധിച്ച് 73 ലക്ഷം കോടിയായിട്ടുണ്ട്. ആഭ്യന്തര കടമാവെട്ട 54 ശതമാനം വർധിച്ച് 68 ലക്ഷം കോടിയായി. 2010-2011 സാമ്പത്തിക വര്‍ഷം മുതലാണ് സര്‍ക്കാറിെൻറ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കാന്‍ തുടങ്ങിയത്.
നടപ്പ് സാമ്പത്തികവർഷം സർക്കാർ പ്രതീക്ഷിക്കുന്ന ധനക്കമ്മി 6.24 ലക്ഷം കോടിയാണെങ്കിലും ആദ്യത്തെ എട്ടുമാസം കൊണ്ടുതന്നെ ഇത് 114.8 ശതമാനം വർധിച്ച് 7.17 ലക്ഷം കോടിയായി. കടബാധ്യതയിൽ കുത്തനെയുള്ള വർധന ധനക്കമ്മിയെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷം ധനക്കമ്മി പ്രതീക്ഷിച്ചപോലെ കുറച്ചുെകാണ്ടുവരാൻ സർക്കാറിന് കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.