ബർദുബൈ ക്ഷേത്രത്തിന്റെ പ്രവർത്തനം ജബൽഅലിയിലേക്ക് മാറി
text_fieldsദുബൈ: നഗരത്തിലെ ബർദുബൈയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ശിവ ക്ഷേത്രത്തിന്റെ പ്രവർത്തനം ബുധനാഴ്ച മുതൽ ജബൽ അലിയിലേക്ക് മാറി. ക്ഷേത്രത്തിന്റെ പ്രവർത്തനം ജനുവരി മൂന്നുമുതൽ ജബൽ അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തിലേക്ക് മാറുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഇതുസംബന്ധിച്ച നോട്ടീസ് ക്ഷേത്ര സമീപങ്ങളിൽ പതിക്കുകയും ചെയ്തിരുന്നു. ശിവക്ഷേത്രവും ഗുരുദ്വാരയും ഉൾക്കൊള്ളുന്ന സിന്ധി ഗുരുദർബാർ ടെമ്പിൾ കോംപ്ലക്സ് 1958ലാണ് ബർദുബൈ ഓൾഡ് സൂഖിൽ നിർമിച്ചത്. ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഇവിടെ ഉത്സവകാലങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടാറ്. ജബൽ അലിയിൽ പുതിയ ഹിന്ദു ക്ഷേത്രം നിലവിൽവന്ന സാഹചര്യത്തിൽ ബർ ദുബൈയിലെ ക്ഷേത്രം ഉൾക്കൊള്ളുന്ന പ്രദേശം പരമ്പരാഗത മേഖലയായി സംരക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.അബൂദബിയിൽ പുതുതായി നിർമാണം പൂർത്തിയായി വരുന്ന വലിയ ക്ഷേത്രം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മേഖലയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.