രാജി ഇളയച്ഛനെ അപമാനിച്ച വിഷമത്തിലെന്ന് അജിത് പവാര്‍
text_fieldsമുംബൈ: സഹകരണ ബാങ്ക് അഴിമതി കേസില്‍ താൻ കാരണം പാര്‍ട്ടി അധ്യക്ഷനായ ഇളയച്ഛന് ശരദ് പ വാര് അപമാനിക്കപ്പെട്ടതിെൻറ വിഷമത്താലാണ് എം.എല്‍.എ സ്ഥാനം രാജിവെച്ചതെന്ന് അജിത ് പവാര്‍.
പിന്തിരിപ്പിക്കും എന്നതിനാലാണ് സഹ പാര്‍ട്ടി നേതാക്കളോടും കുടുംബാംഗങ്ങ ളോടും രാജിക്കാര്യം പറയാതിരുന്നതെന്നും ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് രാജിവെച്ചതിനു ശേഷം നേതാക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും മാറിനിന്ന അജിത് ശനിയാഴ്ച ഉച്ചയോടെ ശരദ് പവാറിനെ നേരിൽ കണ്ടു.
പവാറിെൻറ നിര്‍ദേശ പ്രകാരം വൈ.ബി. ചവാന് സെൻററില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അജിത് രാജിക്ക് കാരണം വ്യക്തമാക്കിയത്. പവാറും മകള്‍ സുപ്രിയ സുലെയും അജിതും മാത്രമായിരുന്നു പവാറിെൻറ മുംബൈ വസതിയില്‍ നടന്ന ചര്‍ച്ചയിലുണ്ടായിരുന്നത്.
ഒമ്പതു വര്‍ഷം പഴക്കമുള്ള ആരോപണത്തില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ഫോഴ്സ്മെൻറ് കേസെടുത്തതിലെ രാഷ്ട്രീയത്തെ അജിത് ചോദ്യം ചെയ്തു. 11,500 കോടി രൂപ മാത്രം നിക്ഷേപമുള്ള ബാങ്കില്‍ എങ്ങനെയാണ് 25,000 കോടിയുടെ അഴിമതി നടക്കുക എന്നും ചോദിച്ച അജിത് ബാങ്കുമായി ബന്ധമില്ലാത്ത പവാറിനെ തെൻറ ബന്ധുവായതിെൻറ പേരില്‍ മാത്രമാണ് പ്രതിയാക്കിയതെന്ന് ആരോപിച്ചു. പവാറിനെക്കുറിച്ച് പറയുമ്പോള്‍ അജിത് വികാരാധീനനായി.
ബരമാതി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു മുന്‍ ഉപമുഖ്യമന്ത്രിയായ അജിത്. പവാര്‍ കുടുംബത്തിലെ വിള്ളലാണ് അജിതിെൻറ രാജിയിലൂടെ പുറത്തുവന്നതെന്നും അതല്ല, പവാര്‍തന്നെ രചിച്ച രാഷ്ട്രീയ നാടകമാണിതെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.