മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനം
text_fieldsന്യൂഡൽഹി: മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനം. അതേസമയം ഗർഭിണികൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് പ്രതിതിരോധശേഷിയുമായി ബന്ധപ്പെട്ട വിദഗ്ധസമിതി ചർച്ച നടത്തുകയാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വാക്സിനേഷൻ നിരീക്ഷിക്കാൻ രൂപീകരിച്ച വിദഗ്ധസമിതി നൽകിയ നിർദ്ദേശം ആരോഗ്യമന്ത്രാലയം അംഗീകരിക്കുകയിരുന്നു. കോവിഡ് ബാധിച്ചവർ രോഗമുക്തരായി മൂന്നുമാസത്തിന് ശേഷം വാക്‌സിൻ എടുത്താൽ മതി. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചശേഷമാണ് രോഗം ബാധിച്ചതെങ്കിൽ രോഗമുക്തി നേടി മൂന്ന് മാസം കഴിഞ്ഞശേഷം മാത്രം രണ്ടാം ഡോസ് കുത്തിവച്ചാൽമതി.
പ്ലാസ്മ തെറാപ്പിക്ക് വിധേയമായവർക്ക് വാക്സിൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് മൂന്ന് മാസത്തിന് ശേഷം. മറ്റ് ഗുരുതര അസുഖമുള്ളവർക്ക് വാക്സിൻ ആശുപത്രിവിട്ടശേഷം നാലു മുതൽ എട്ടാഴ്ചക്കു ശേഷവും നൽകിയാൽ മതി. വാക്‌സിനെടുക്കാനെത്തുന്നവർക്ക് ആൻറിജൻ പരിശോധന ആവശ്യമില്ല. വാക്‌സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം.
ഈ നിർദേശശങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾ ആവശ്യമായ നടപടി സ്വീകരിക്കണം. പുതിയ നിർദ്ദേശങ്ങൾ ഫലപ്രദമായി പ്രചരിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാന,കേന്ദ്രഭരണപ്രദേശങ്ങൾക്ക് നിർദ്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.