Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ വംശഹത്യ:...

ഗുജറാത്ത്​ വംശഹത്യ: മോ​ദി​ക്കെ​തിരെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്ന്​ കപിൽ സി​ബ​ൽ, നിർണായക ചുവടുമാറ്റം

text_fields
bookmark_border
ഗുജറാത്ത്​ വംശഹത്യ: മോ​ദി​ക്കെ​തിരെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്ന്​ കപിൽ സി​ബ​ൽ, നിർണായക ചുവടുമാറ്റം
cancel

ന്യൂ​ഡ​ൽ​ഹി: 2002ലെ ​ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യു​ള്ള നി​ർ​ണാ​യ​ക ആ​രോ​പ​ണം താ​ൻ ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്ന്​ സ​കി​യ ജാ​ഫ​​രി​ക്കു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. എ​സ്.​െ​എ.​ടി റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ​ താ​ൻ ഇ​പ്പോ​ൾ ചോ​ദ്യം ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ക്കാ​ര്യ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​ം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ താ​ൻ ഉൗ​ന്നു​ന്നി​ല്ലെ​ന്നും സി​ബ​ൽ വ്യ​ക്ത​മാ​ക്കി.

മോ​ദി​ക്കെ​തി​രെ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന സി​ബ​ലി​െൻറ വാ​ദം രേ​ഖ​പ്പെ​ടു​ത്ത​ു​ക​യാ​െ​ണ​​ന്ന്​ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ സം​ശ​യ​ത്തി​നി​ട​യി​ല്ലാ​ത്ത വി​ധം രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കാ​മെ​ന്ന്​ സി​ബ​ൽ ബോ​ധി​പ്പി​ച്ചു. 2002 ഫെ​ബ്രു​വ​രി 27ന്​ ​അ​ന്ന​ത്തെ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തെ കു​റി​ച്ച്​ സ​കി​യ ജാ​ഫ​​രി​യു​ടെ ഹ​ര​ജി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ക​പി​ൽ സി​ബ​ൽ അ​ത്​ വി​ട്ടു​ക​ള​ഞ്ഞു​വെ​ന്ന്​ എ​സ്.​െ​എ.​ടി(​​പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം)​ക്ക്​ വേ​ണ്ടി ഹാ​ജ​രാ​യ മു​കു​ൾ രോ​ഹ​ത​ഗി സു​പ്രീം​കോ​ട​തി ബെ​ഞ്ചി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​തു​കേ​ട്ട ജ​സ്​​റ്റി​സ്​ എ.​എം. ഖാ​ൻ​വി​ൽ​ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ഇൗ ​ആ​രോ​പ​ണം ഇ​പ്പോ​ഴും ഉ​ന്ന​യി​ക്കു​ന്നു​ണ്ടോ എ​ന്ന്​ ക​പി​ൽ സി​ബ​ലി​നോ​ട്​ ചോ​ദി​ച്ചു. സൈ​ന്യ​ത്തെ ഇ​റ​ക്ക​ു​ന്ന​തി​ല​ട​ക്കം മു​ൻ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ സ​കി​യ ജാ​ഫ​​രി ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ന്നും രോ​ഹ​ത​ഗി വീ​ണ്ടും പ​റ​ഞ്ഞു. ക​ലാ​പം തു​ട​ങ്ങി ആ​ദ്യ മൂ​ന്നു​ മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൈ​ന്യ​ത്തെ വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ല​താ​മ​സം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പി​ന്നെ വ​ൻ ഗൂ​ഢാ​ലോ​ച​ന നി​ല​നി​ൽ​ക്കി​ല്ലെ​ന്നും രോ​ഹ​ത​ഗി വാ​ദി​ച്ചു.

സി​ബ​ൽ വാ​യി​ക്കാ​തി​രു​ന്ന​ത്​ കൊ​ണ്ടു​ മാ​ത്രം മു​ൻ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നി​ല്ല എ​ന്ന്​ വ​രു​ന്നി​െ​ല്ല​ന്ന്​ സു​പ്രീം​കോ​ട​തി ച​ൂ​ണ്ടി​ക്കാ​ട്ടി​യ​േ​പ്പാ​ൾ സി​ബ​ൽ ആ ​വാ​ദ​ത്തി​ൽ ഉൗ​ന്നു​ന്നി​ല്ലെ​ന്ന്​ രോ​ഹ​ത​​ഗി വാ​ദി​ച്ചു. ആ​രോ​പ​ണം​ വാ​യി​ക്കാ​തി​രു​ന്നി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പു​ന​ര​​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ ​ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ സി​ബ​ൽ ത​ന്നെ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​െ​പ്പ​ട്ടു. അ​പ്പോ​ഴാ​ണ്​ താ​ൻ ആ ​ആ​രോ​പ​ണ​ത്തി​ൽ ഉൗ​ന്നു​ന്നി​ല്ലെ​ന്നും അ​തി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും സി​ബ​ൽ ബോ​ധി​പ്പി​ച്ച​ത്.

ന​രേ​ന്ദ്ര ​േമാ​ദി​ക്കെ​തി​രെ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ രോ​ഹ​ത​​ഗി തു​ട​ർ​ന്നും വാ​യി​ച്ച​പ്പോ​ൾ സി​ബ​ൽ വാ​ദം ത​ട​സ്സ​പ്പെ​ടു​ത്തി. ​േമാ​ദി​യെ കു​റി​ച്ച്​ താ​ൻ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും താ​ങ്ക​ൾ ഇ​നി​യും മോ​ദി​യെ കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​െ​ട വാ​യ​ന തു​ട​രു​ക​യാ​ണെ​ങ്കി​ൽ ത​നി​ക്ക​ത്​ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും സി​ബ​ൽ ​രോ​ഹ​ത​ഗി​യോ​ടു പ​റ​ഞ്ഞു. രോ​ഹ​ത​ഗി​യു​ടെ വാ​ദം ഡി​സം​ബ​ർ ഒ​ന്നി​ന്​ തു​ട​രും.

കപിൽ സിബൽ ​കോടതിയിൽ​ പറഞ്ഞത്​

''താൻ ആ ആരോപണം വായിക്കാതിരുന്നത്​ അതിനെ അവലംബിക്കാത്തതു​ കൊണ്ടും അതേക്കുറിച്ച്​ തർക്കം വേണ്ടെന്നും കരുതിയാണ്​. പുനരന്വേഷണം ആവശ്യമുള്ള തർക്കമില്ലാത്ത രേഖകളും വിഷയങ്ങളും തന്നെ ധാരാളം താൻ കോടതിക്ക്​ മുമ്പാകെ നൽകിയിട്ടുണ്ടെന്നും സിബൽ കൂട്ടി​ച്ചേർത്തു. ​മോദിക്കെതിരായ ആരോപണം തള്ളിയ എസ്​.​െഎ.ടിയുടെ കണ്ടെത്തൽ താങ്കൾ ചോദ്യം ചെയ്യുന്നില്ല അല്ലേ എന്ന്​ ബെഞ്ച്​ വീണ്ടും സിബലിനോട്​ ആവർത്തിച്ച്​ ചോദിച്ചു.

ഇല്ല അക്കാര്യത്തിൽ പുനരന്വേഷണ​ം വേണമെന്ന ആവശ്യത്തിൽ താൻ ഉൗന്നുന്നില്ലെന്ന്​ സിബൽ ഇതിന്​ മറുപടി നൽകി. ഇൗ ആരോപണം തള്ളിക്കളയ​ുന്ന എസ്​.​െഎ.ടിയുടെ റിപ്പോർട്ട്​ താൻ ചോദ്യം ചെയ്യുന്നില്ല. ആരോപണത്തിൽ പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും ജസ്​റ്റിസുമാരായ ദിനേശ്​ മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച്​ മുമ്പാകെ സിബൽ വ്യക്തമാക്കി. ഒന്നും എന്നെന്നേക്കുമായി അടച്ചിട്ടതല്ലെന്നും നാളെ മറ്റു തെളിവുകൾ വന്നാൽ 1984ലെ ഡൽഹി കലാപം പോലെ പുനരന്വേഷണം നടത്താമെന്നും സിബൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zakia jafriGujarat genocidekabil sibal
News Summary - Decisive step in Gujarat genocide case
Next Story