ബ്ലാക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: രാജ്യത്ത് പുതിയ ഭീതിയായി പടരുന്ന ബ്ലാക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളത്തിലുൾപെടെ രോഗം കൂടുതൽ പേരിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയത്. രോഗനിർണയ, ചികിത്സാ വിഷയങ്ങളിൽ മന്ത്രാലയവും ഐ.സി.എം.ആറും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പിന്തുടരണമെന്നും നിർദേശമുണ്ട്.
തെലങ്കാന, രാജസ്ഥാൻ സംസ്ഥാനങ്ങൾ ഇതിനകം ഇതിനെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രകൃതിയിൽനിന്ന് പ്രത്യേക ഫംഗസുകൾ ശരീരത്തിൽ പ്രവേശിക്കുക വഴിയാണ് രോഗബാധയുണ്ടാകുന്നത്്. കോവിഡ് മുക്തരായ രോഗികളിൽ ഇത് കണ്ടെത്തിയത് അപകടസാധ്യത കൂടുതലാക്കുന്നു. ഡൽഹിയിൽ മാത്രം ഇതുവരെ 130 പേർക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സ സമയത്ത് ലഭിച്ചില്ലെങ്കിൽ അത്യന്തം അപകടകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.