മരിച്ചെന്ന് കരുതി സംസ്കാരം നടത്തിയ വ്യക്തി ഒരാഴ്ചക്ക് ശേഷം തിരിച്ചെത്തി; സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം
text_fieldsജയ്പുർ: രാജസ്ഥാനിൽ മരിച്ചതായി കരുതി ബന്ധുക്കൾ സംസ്കാരം നടത്തിയ വ്യക്തി ഒരാഴ്ചക്ക് ശേഷം തിരിച്ചുവന്നു. ആശുപത്രിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം 40കാരനായ ഒാംകാർ ലാൽ ഗഡുലിയയുടേതാണെന്ന് കരുതി ബന്ധുക്കൾ സംസ്കരിക്കുകയായിരുന്നു. എനാൽ ഒരാഴ്ചക്ക് ശേഷം ഒാംകാർ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറിപ്പോയ കാര്യം അറിയുന്നത്.
രാജസ്ഥാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.കെ ആശുപത്രിയിൽ 40കാരനായ ഒരാൾ മരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ അജ്ഞാതനെന്ന് വിലയിരുത്തി പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഒാംകുമാറിനെ കുറിച്ച് വിവരം ഒന്നുമില്ലാത്തതിനാൽ അദ്ദേഹത്തിെൻറ കുടുംബം മരിച്ചത് ഒാംകുമാറാണെന്ന് തെറ്റിദ്ധരിക്കുകയും മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. ഗോവർധർ പ്രജാപതാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
മദ്യപാനിയായ ഗഡുലിയ കുടുംബത്തെ അറിയിക്കാതെ മേയ് 11ന് ഉദയ്പുരിലേക്ക് പോകുകയായിരുന്നു. അവിടെയെത്തിയപ്പോൾ അസുഖബാധിതനായ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ലോക്ഡൗൺ ആരംഭിച്ചതോടെ ഗഡുലിയയുടെ കുടുംബം അദ്ദേഹത്തിെൻറ സഹോദരെൻറ വീട്ടിലാണ് താമസം.
ഗഡുലിയ ആശുപത്രിയിൽ പ്രവേശിച്ച ദിവസം തന്നെ ആർ.കെ ആശുപത്രിയിൽ പ്രജാപതും ചികിത്സ തേടിയെത്തി. ചികിത്സക്കിടെ അദ്ദേഹം മരിക്കുകയും ചെയ്തു.
'ആശുപത്രിയിൽനിന്ന് മൂന്നുദിവസമായി അജ്ഞാതമായ ഒരു മൃതദേഹം സൂക്ഷിച്ചിരിക്കുന്നുവെന്ന കത്ത് വന്നു. മൃതദേഹം തിരിച്ചറിയുന്നതിനായി നിരവധി ഫോേട്ടാകൾ പ്രചരിപ്പിക്കുകയും ചെയ്തു. മേയ് 15ന് നിരവധി പേർ മൃതദേഹം തിരിച്ചറിയുന്നതിനായി ആശുപത്രിയിൽ എത്തിയിരുന്നു. ഇതിൽ ഒരു കൂട്ടർ മൃതദേഹം തിരിച്ചറിയുകയും പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകണമെന്ന് അപേക്ഷിക്കുകയുമായിരുന്നു' -കൻക്രോലി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പറഞ്ഞു.
തുടർന്ന്, ഡി.എൻ.എ പരിശോധനയോ പോസ്റ്റ്മോർട്ടമോ നടത്താതെ ബന്ധുക്കൾ തിരിച്ചറിഞ്ഞതിനാൽ മൃതദേഹം കൈമാറി. മേയ് 15ന് അന്ത്യകർമങ്ങൾ നടത്തി സംസ്കരിക്കുകയും ചെയ്തു. എന്നാൽ ഒരാഴ്ചക്ക് ശേഷം മേയ് 23ന് ഗഡുലിയ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറി സംസ്കരിച്ച വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതരും പൊലീസും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.