നീതി എന്നു ലഭിക്കും? ജബീദയെപ്പോലെ ലക്ഷക്കണക്കിനുപേർ ചോദിക്കുന്നു
text_fieldsഗുവാഹത്തി: ഇന്ത്യയിൽ ജനിച്ച് 50 വർഷം ഇവിടെ ജീവിച്ച സ്ത്രീ പൗരത്വം ലഭിക്കാൻ എന്തുചെയ്യണം. പിതാവിെൻറയും മ ാതാവിെൻറയും പൗരത്വം തെളിയിക്കണം. അവ തെളിയിച്ചതിനു ശേഷവും പൗരത്വം ലഭിച്ചില്ലെങ്കിലോ. അസമിലെ കുഗ്രാമത്ത ിൽ ജീവിക്കുന്ന ജബീദ ബീഗം ഇപ്പോൾ നിയമ പോരാട്ടത്തിലാണ്. കാരണം മുസ്ലിം ആയതിനാൽ മതിയായ രേഖകൾ ഹാജറാക്കിയിട്ടു ം പൗരത്വം ലഭിച്ചില്ല. വിദേശിയായി പ്രഖ്യാപിച്ചു. ഗുവാഹത്തി ഹൈകോടതിയിലെ നിയമപോരാട്ടത്തിൽ നീതി ലഭിക്കാത്തതി നെ തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ ജബീദ.
ഗുവാഹത്തിയിൽ നിന്നും ഏകദേശം 100 കിലോമീറ്റ ർ അകലെ ബക്സ ജില്ലയിൽ ജനിച്ചുവളർന്ന ജബീദ ബ്രഹ്മപുത്ര നദി തീരം കൈയേറിയപ്പോൾ ഹജോ ഗ്രാമത്തിലേക്ക് താമസം മാറ് റി. ജബീദ ബീഗം മാത്രമാണ് കുടുംബത്തിലെ ഏക വരുമാന സ്രോതസ്. ജബീദ ബീഗത്തിെൻറ ഭർത്താവ് റാജിക് അലി വർഷങ്ങളായി അസുഖബാധിതനും. മൂന്നു കുട്ടികളായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഒരാൾ അപകടത്തിൽ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. അഞ്ചാം ക്ലാസുകാരി അസ്മിന മാത്രമാണിപ്പോൾ ജബീദക്കൊപ്പമുള്ളത്. മകളുടെ ഭാവി ആലോചിച്ചുള്ള വേവലാതിയിലാണിപ്പോൾ ഈ കുടുംബം. മകളുടെ ഭാവിയും ഭർത്താവിെൻറ അവശതയും കണക്കിലെടുത്ത് ജബീദ നിയമപോരാട്ടത്തിനിറങ്ങി. അവിടെ നിന്നും നീതി ലഭിക്കാതായേപ്പാൾ സുപ്രീം കോടയിയിലേക്കും.
കേസ് നടത്തുന്നതിനായി ആകെയുള്ള സമ്പാദ്യവും വരുമാനവുമെല്ലാം ചിലവാക്കി. വിശപ്പ് മാത്രമാണിപ്പോൾ ജബീദക്കും അസ്മിനക്കും കൂട്ട്. ഭർത്താവിെൻറയും മകളുടെയും കാര്യത്തിലുള്ള ആശങ്കയാണ് ജബീദയെ അലട്ടുന്നത്. 2018ൽ തുടങ്ങിയ നിയമപോരാട്ടത്തിൽ ഇതുവരെയും നീതി ലഭിക്കാത്തതിനാൽ അവസാന പ്രതീക്ഷയായ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണിപ്പോൾ ഈ കുടുംബം.
2018 ലാണ് ട്രൈബ്യൂണൽ ജബീദ ബീഗത്തിനെ വിദേശികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പിതാവ് ജാബിദ് അലിയുടെ 1966,1970, 1971 എന്നീ വർഷങ്ങളിലെ വോട്ടർ പട്ടിക ഉൾപ്പെടെ 15 ഓളം രേഖകൾ ഇവർ ഹാജരാക്കി. പാൻ കാർഡും ഭൂമിയുടെ രേഖയും ബാങ്ക് രേഖകളും പൗരത്വം അംഗീകരിക്കാനുള്ള രേഖകളായി പരിഗണിച്ചില്ല. മതിയായ തെളിവുകൾ ഇല്ലെന്നായിരുന്നു ട്രൈബ്യൂണലിെൻറ വാദം. ജനന സർട്ടിഫിക്കറ്റിെൻറ അഭാവത്തെ തുടർന്ന് മാതാപിതാക്കൾ ജനിച്ചുവളർന്ന ഗ്രാമത്തിലെ തലവൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. കൂടാതെ ഗ്രാമ തലവൻ സാക്ഷി പറയുകയും ചെയ്തു. പൊതുവെ വിവാഹം കഴിഞ്ഞ സ്ത്രീകൾ സ്വന്തം ഗ്രാമത്തിൽ താമസിക്കാറില്ലെന്നും ഭർത്താവിനൊപ്പമായിരിക്കുമെന്നും ഗ്രാമത്തലവനായ ഗോലക് കലിത പറഞ്ഞിട്ടും ൈട്രബ്യൂണൽ ജബീദയുടെ പൗരത്വം അംഗീകരിക്കാൻ തയാറായില്ല.
കഴിഞ്ഞവർഷം പുറത്തിറക്കിയ ആസാം പൗരത്വ രജിസ്റ്ററിൽ ജബീദയെയും ഭർത്താവിനെയും ‘സംശയകരമായ വോട്ടർമാർ’ (Doubtful voters) പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അസമിൽ മതിയായ രേഖകളില്ലാത്തതിനാൽ പൗരത്വം തെളിയിക്കാൻ കഴിയാത്ത ആളുകളെ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടികയാണ് ‘ഡി വോട്ടർമാർ’. ‘ഡി’ വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് അനുവദിക്കില്ല.
ജബീദയുടെ കൈവശമുണ്ടായിരുന്ന ഏക്കർ കണക്കിന് ഭൂമി നിയമസഹായത്തിനായി മറിച്ചുവിറ്റു. ഇപ്പോൾ മറ്റുള്ളവരുടെ ഭൂമിയിൽ 150 രൂപയുടെ ദിവസക്കൂലിക്കായി ജോലി ചെയ്യുകയാണ് അവർ. തങ്ങളുടെ പ്രതീക്ഷ നശിച്ചതായും മരണം അടുത്തുവെന്നും ഭർത്താവ് റാജിക് അലി പറയുന്നു.
ജബേദ ബീഗത്തെപോലെ ഒത്തിരിപ്പേർ സ്വന്തം പൗരത്വം തെളിയിക്കുന്നതിനായി ആകെയുള്ള സമ്പാദ്യവും നഷ്ടപ്പെടുത്തി പോരാട്ടത്തിനിറങ്ങിയിരിക്കുകയാണിപ്പോൾ. രാജ്യമെമ്പാടും പൗരത്വ ഭേദഗതി നിയമത്തിെനതിരെ പ്രക്ഷോഭം അലയടിക്കുേമ്പാഴും കേന്ദ്ര സർക്കാരിെൻറയും അമിത് ഷായുടെയും വാദം അർഹതപ്പെട്ട ഒരാൾക്കും പൗരത്വം നഷ്ടപ്പെടില്ല എന്നതായിരുന്നു. രാജ്യമെമ്പാടും നടപ്പാക്കുന്നതിന് മുന്നേ അസം എൻ.ആർ.സിയുടെ ഭവിഷ്യത്തുകൾ അനുഭവിച്ചു കഴിഞ്ഞു. അസമിനെ മുൻനിർത്തിയായിരുന്നു മോദി സർക്കാരിെൻറ തീരുമാനങ്ങളും. സംസ്ഥാനത്ത് എൻ.ആർ.സി പ്രകാരം 19 ലക്ഷം ആളുകൾക്ക് പൗരത്വം നിഷേധിക്കപ്പെട്ടു. ജനിച്ചുവളർന്ന നാട്ടിൽ ജീവിക്കാൻ ജബീദയെ പോലുള്ളവർക്ക് പോരാട്ടം തുടരുകയല്ലാതെ മറ്റു മാർഗങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.