Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Decomposed bodies of 2 sisters found hanging at Navi Mumbai flat
cancel
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ തൂങ്ങിമരിച്ച...

മുംബൈയിൽ തൂങ്ങിമരിച്ച നിലയിൽ സഹോദരിമാരുടെ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി

text_fields
bookmark_border

മുംബൈ: നവി മുംബൈയിൽ ഐറോലിയിലെ ഫ്ലാറ്റിൽ അഴുകിയ നിലയിൽ സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും.

പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നും സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആ​രംഭിച്ചതായും ​െപാലീസ്​ പറഞ്ഞു.

33കാരിയായി ലക്ഷ്​മി പന്താരി, 26കാരി സ്​നേഹ എന്നിവരാണ്​ മരിച്ചത്​. ഇവരുടെ ഫ്ലാറ്റിൽനിന്ന്​ അഴുകിയ ഗന്ധം വന്നതോടെ ​സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ തിങ്കളാ​ഴ്ച പൊലീസ്​ നടത്തിയ പരിശോധനയിൽ രണ്ടു മൃതദേഹങ്ങള​ും ക​ണ്ടെത്തുകയായിരുന്നു.

അകത്തുനിന്ന്​ പൂട്ടിയ വാതിലൽ തകർത്താണ്​ പൊലീസ്​ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ചത്​. ഇരുവരും സീലിങ്​ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു -മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

സമീപത്തെ കുട്ടികൾക്ക്​ ട്യൂഷനെടുത്താണ്​ ഇരുവരും കഴിഞ്ഞിരുന്നത്​. അയൽവാസികളുമായി അടുപ്പം പുലർത്തിയിരുന്നില്ല. ഇവരുടെ പിതാവ്​ കുറച്ച്​ വർഷങ്ങൾക്ക്​ മുമ്പ്​ മരിച്ചിരുന്നു. മാതാവ്​ ആത്മഹത്യ ചെയ്യുകയും ചെയ്​തു. വെള്ളിയാഴ്ചയാണ്​ ഇവരെ സമീപവാസികൾ അവസാനമായി കണ്ടതെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsSuicide
News Summary - Decomposed bodies of 2 sisters found hanging at Navi Mumbai flat
Next Story