ഡീസൽ വില 102 ൽ നിന്ന് 91 ലെത്തി; ബസ് ചാർജ് കുറച്ച് ഒഡീഷ സർക്കാർ
text_fieldsഭുവനേശ്വർ: ഇന്ധന നികുതിയിൽ മാറ്റമുണ്ടായതിന് പിന്നാലെ ഡീസൽ വില കുറഞ്ഞതോടെ ബസ് ചാർജ് നിരക്ക് പുതുക്കി നിശ്ചയിച്ച് ഒഡീഷ സർക്കാർ. േകന്ദ്ര സർക്കാർ ഇന്ധനികുതി കുറച്ചതിന് പിന്നാലെ സംസ്ഥാനം വാറ്റ് കൂടി കുറച്ചതോടെ ഡീസൽ വിലയിൽ വലിയ മാറ്റമാണ് ഒഡീഷയിൽ ഉണ്ടായത്. 102.34 രൂപയിൽ നിന്ന് 91.61 രൂപയായി കുറഞ്ഞു.
ഈ സാഹചര്യത്തിലാണ് ബസ് ചാർജ് കുറച്ച് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവിറക്കിയത്. ഠൗൺ ബസുകൾ ഒഴികെയുള്ളവയുടെ നിരക്ക് കുറക്കാനാണ് തീരുമാനം.
ഓർഡിനറി ബസുകൾക്ക് കിലോമീറ്ററിന് ഈടാക്കിയിരുന്ന 92 പൈസയിൽ നിന്ന് 87 പൈസയായി കുറച്ചു. എക്‌സ്‌പ്രസ് ബസുകളുടെത് 96 പൈസയിൽ നിന്ന് കിലോമീറ്ററിന് 91 പൈസയാക്കി.
ഡീലക്‌സ് വിഭാഗത്തിലെ ബസുകളുടെത് കിലോമീറ്ററിന് 1.35 രൂപയിൽ നിന്ന് 1.25 രൂപയും എ.സി ഡീലക്‌സ് ബസുകളുടെത് 1.63 രൂപയിൽ നിന്ന് 1.53 രൂപയുമാക്കി നിശ്ചയിച്ചു. സൂപ്പർ പ്രീമിയം ബസുകളിൽ യാത്രക്കാർ കിലോമീറ്ററിന് 2.38 രൂപ നൽകണം നേരത്തെയിത് 2.53 രൂപയായിരുന്നു.
കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് ശേഷം നവംബർ 4 ന് ഒഡീഷ സർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് മൂന്ന് രൂപയായി കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.