ഹിന്ദുക്കളെ അപമാനിക്കുന്നു; നെറ്റ്ഫ്ലിക്സിനെതിരെ പരാതിയുമായി ശിവസേന
text_fieldsമുംബൈ: ഹിന്ദുക്കളെയും ഇന്ത്യയെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ശിവസേന ഐ.ടി സെൽ അംഗം നെറ്റ്ഫ്ലിക്സിനെതിരെ പോലീസിൽ പരാതി നൽകി. രമേശ് സോളങ്കി എന്നയാളാണ് മുംബൈയിലെ എൽടി മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സേക്രഡ് ഗെയിംസ്, ലൈല, ഗൗൾ തുടങ്ങിയ പരമ്പരകൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ആഗോളതലത്തിൽ ഹിന്ദുക്കളെയും ഇന്ത്യയെയും മോശമായി ചിത്രീകരിക്കുന്നു എന്നാണ് പരാതി.
നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ എല്ലാ സീരീസുകളും ആഗോള തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണ് നിർമിച്ചിട്ടുള്ളത്. ആഴത്തിൽ വേരൂന്നിയ ഹിന്ദുഫോബിയ ആണ് ഇതിന് പിന്നിൽ-സോളങ്കി പരാതിയിൽ പറഞ്ഞു.
മുകളിൽ സൂചിപ്പിച്ച സീരിസുകളിലെ ഉള്ളടക്കം പരിശോധിക്കാനും നെറ്റ്ഫ്ലിക്സിൻെറ ലൈസൻസുകൾ റദ്ദാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും അധികാരികളോട് അഭ്യർത്ഥിക്കുന്നു. പരാതിയുടെ പകർപ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മുംബൈ പോലീസ് കമ്മീഷണർ എന്നിവർക്കും അയച്ചിട്ടുണ്ട്. യു.എസ് ആസ്ഥാനമായുള്ള ഓൺലൈൻ സ്ട്രീമിംഗ് വെബ്സൈറ്റാണ് നെറ്റ്ഫ്ലിക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.